കണ്ണൂർ: വർഗീയവിദ്വേഷം പരത്തുന്ന വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ശ്രീജിത്ത് രവീന്ദ്രനെ അറസ്റ്റ് ചെയ്ത നടപടി ഏകപക്ഷീയമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കണ്ണൂരിലാണ് കെ സുരേന്ദ്രൻ ഇങ്ങനെ പറഞ്ഞത്. പൗരത്വ നിയമ ഭേദഗതിയെ എതിർത്ത് സമരം നടത്തുന്നവർക്ക് എതിരെയായിരുന്നു വർഗ്ഗീയ വിദ്വേഷം പരത്തിയുള്ള ശ്രീജിത്ത് രവീന്ദ്രന്റെ ഫേസ്ബുക്ക് വീഡിയോ. വീഡിയോ വൈറലായതിനെ തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
സംസ്ഥാനത്ത് വർഗീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ സർക്കാർ പിന്തുണയ്ക്കുന്നതിന്റെ ഉദാഹരണമാണ് ശ്രീജിത്തിന്റെ അറസ്റ്റ്. അട്ടപ്പടിയിലെ ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത് ഏകപക്ഷീയമായ നടപടിയാണ്. ഡൽഹിയിലെ കലാപം തീവ്രവാദികളാണ് ഉണ്ടാക്കിയതെന്നും സുരേന്ദ്രൻ ആരോപിച്ചു.
ഫേസ്ബുക്കിൽ വർഗീയ വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് വർഗീയ പ്രചരണം നടത്തുകയാണ്. ഡൽഹിയിൽ നടക്കുന്നതിന്റെ നേർ എതിരായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. തീവ്രവാദികൾ നടത്തിയ ആസൂത്രികലാപമാണ് ഡൽഹിയിൽ.
അട്ടപ്പടിയിലെ ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത് ഏകപക്ഷീയമായ നടപടിയാണ്.
ഇടത് ജിഹാദികൾ നടത്തുന്ന വർഗീയ പ്രചാരണങ്ങൾക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ല. ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പൊലീസ് ആഘോഷിക്കുകയാണ്
. സംസ്ഥാനത്ത് വർഗീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ സർക്കാർ പിന്തുണയ്ക്കുന്നതിന്റെ ഉദാഹരണമാണ് ശ്രീജിത്തിന്റെ അറസ്റ്റെന്നും സുരേന്ദ്രൻ പറഞ്ഞു.
'ഡൽഹിയിൽ മിനിമം 50 ജിഹാദികളെങ്കിലും കൊല്ലപ്പെട്ടുവെന്ന വാർത്തയ്ക്കായി കാത്തിരിക്കുന്നു'. 'അമിത് ഷാ നിരാശപ്പെടുത്തരുത്' എന്നായിരുന്നു ഇയാളുടെ ഒരു പോസ്റ്റ്. മതസ്പർധ വളർത്താൻ ശ്രമിച്ച കുറ്റത്തിനാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തത്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഡൽഹി സമരത്തെ അധിക്ഷേപിച്ച് ശ്രീജിത്ത് ഫേസ്ബുക്കിൽ പോസ്റ്റുകളിട്ടിരുന്നു. VHP പ്രവർത്തകനായ ഇയാൾ അട്ടപ്പാടിയിൽ നടക്കുന്ന RSS പരിപാടികളിൽ പങ്കെടുത്തതിന്റെ ഫോട്ടോകളും ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.