HOME /NEWS /Kerala / 'ഗവർണർക്കെതിരെ CPM നീങ്ങിയാൽ മുഖ്യമന്ത്രിക്കെതിരെയും നീക്കമുണ്ടാകും'; കെ സുരേന്ദ്രൻ

'ഗവർണർക്കെതിരെ CPM നീങ്ങിയാൽ മുഖ്യമന്ത്രിക്കെതിരെയും നീക്കമുണ്ടാകും'; കെ സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

ബന്ധു നിയമനമടക്കമുള്ളവ ന്യായീകരിക്കാനാണ് ഗവർണർക്കെതിരായ ആക്രോശമെന്ന് കെ സുരേന്ദ്രന്‍

  • Share this:

    തൃശ്ശൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പൂര്‍ണ പിന്തുണയുമായി ബിജെപി സംസ്ഥാന നേതൃത്വം. ഗവർണർക്കെതിരായ ഭീഷണിയും വെല്ലുവിളിയും വിലപ്പോവില്ല. ഗവർണ്ണർക്കെതിരായി സി പി എം നീങ്ങിയാൽ മുഖ്യമന്ത്രിക്കെതിരെയും നീക്കമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു.

    സംസ്ഥാന തലവനായ ഗവർണർക്കെതിരെ ഗൂഢാലോചന നടത്തിയിട്ടും നടപടിയെടുത്തില്ല.ഗവർണറുടെ ആരോപണത്തിൽ എന്തുകൊണ്ട് അന്വേഷണില്ലെന്നും ഭയമില്ലെങ്കിൽ എന്തുകൊണ്ടാണ് അന്വേഷിക്കാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു. ലോകായുക്തയുടെ കഴുത്തുഞെരിക്കാനും ചാൻസിലറുടെ പദവിയെടുത്തു കളയാനുമുള്ള നീക്കം ജനാധിപത്യത്തിന്‍റെ മരണമണിയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

    Also Read-'ഗവർണർ ആർഎസ്എസ് സേവകനായി; സ്ഥാനത്തിരിക്കാൻ യോഗ്യനല്ല'; ഇ പി ജയരാജന്‍

    സിപിഎം സർക്കാർ നടത്തുന്നത് അസംബന്ധ നാടകമാണ്. നിയമഭേദഗതികൾ സംസ്ഥാന താത്പര്യങ്ങൾക്ക് വിരുദ്ധമാണ്. ബന്ധു നിയമനമടക്കമുള്ളവ ന്യായീകരിക്കാനാണ് ഗവർണർക്കെതിരായ ആക്രോശമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

    ഗവർണർക്ക് മന്ത്രി ആർ ബിന്ദുവിന്റെ വിമർശനം; കണ്ണൂർ വി സിക്ക് ഗുഡ് സർട്ടിഫിക്കറ്റ്

    തിരുവനന്തപുരം: സർവകലാശാലാ വിവാദത്തിൽ ഗവർണറെ പരോക്ഷമായി വിമർശിച്ചും കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഭരണഘടനാ സ്ഥാപനങ്ങളെ  ഉപയോഗിച്ച്  സംഘപരിവാർ നയങ്ങൾ കേരളത്തിലേക്ക് ഒളിച്ചു കടത്താൻ ശ്രമം നടക്കുകയാണ്. ഇതിന് പിന്തുണക്കാരായി പ്രതിപക്ഷം മാറുന്നുവെന്നും മന്ത്രി പറഞ്ഞു.

    കോൺഗ്രസിൻ്റെ മൃദു ഹിന്ദുത്വ രാഷ്ട്രീയം അറിയാവുന്നതു കൊണ്ട് ഇതിൽ അദ്ഭുതമില്ല. ഹിന്ദുത്വ നയങ്ങളോടുള്ള നിലപാടിൽ കോൺഗ്രസിന് ആത്മാർഥതയുണ്ടെങ്കിൽ കോൺഗ്രസ് ഇതിൽ നിന്ന് പിന്മാറണമെന്ന് കോൺഗ്രസിനോടും മുസ്ലീം ലീഗിനോടും ആർ ബിന്ദു ആവശ്യപ്പെട്ടു. കണ്ണൂർ സർവകലാശാലാ വി സി ഗോപിനാഥ് രവീന്ദ്രൻ രാജ്യന്തര പ്രശസ്തിയുള്ള വ്യക്തിയാണെന്നും മന്ത്രി പറഞ്ഞു.

    Also Read-Kerala Governor|'കയ്യേറ്റം ചെയ്യാൻ ഗൂഢാലോചന നടത്തി'; കണ്ണൂർ വൈസ് ചാൻസലർക്കെതിരെ ഗവർണർ വീണ്ടും

    ഉന്നത വിദ്യാഭ്യാസ രംഗത്ത് ദൗർബല്യങ്ങൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞു തന്നെയാണ് അതു തിരുത്താൻ സർക്കാർ ശ്രമിക്കുന്നത്. അനാവശ്യ വിവാദങ്ങളിലൂടെ സർക്കാരിൻ്റെ സൽപേര് തകർക്കാൻ ശ്രമിക്കുകയാണ്. സാന്ദർഭിക പിഴവുകൾ പർവതീകരിച്ച് സർക്കാരിനെ അപകീർത്തിപ്പെടുത്താനും ശ്രമമുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി രാജ്യത്തെ സർവകലാശാലകളിൽ കടന്നു കയറാൻ കേന്ദ്രത്തെ നയിക്കുന്നവർ ശ്രമിക്കുന്നു. മര്യാദയ്ക്കു കണ്ടു പോയില്ലെങ്കിൽ അപകടണമാണെന്ന മുന്നറിയിപ്പും മന്ത്രി നൽകി.

    First published:

    Tags: Cpm, K surendran, Kerala governor Arif Mohammad Khan