• HOME
  • »
  • NEWS
  • »
  • kerala
  • »
  • പൊലീസ് കമ്മീഷണര്‍ സിപിഎമ്മിന്റെ കൂലിപ്പണിക്കാരനായെന്ന് ശ്രീധരന്‍ പിള്ള

പൊലീസ് കമ്മീഷണര്‍ സിപിഎമ്മിന്റെ കൂലിപ്പണിക്കാരനായെന്ന് ശ്രീധരന്‍ പിള്ള

പി.എസ് ശ്രീധരൻ പിള്ള

പി.എസ് ശ്രീധരൻ പിള്ള

  • Last Updated :
  • Share this:
    തിരുവനന്തപുരം: സമരപന്തലിനു മുന്നിലെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ ഹര്‍ത്താല്‍ എല്ലാവരുമായും ആലോചിച്ച ശേഷമായിരുന്നെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള.

    ബി.ജെ.പി നടത്തിയ രണ്ടു ഹര്‍ത്താലുകളും തെറ്റാണെന്ന വിമര്‍ശനം പാര്‍ട്ടി യോഗത്തില്‍ ഉണ്ടായിട്ടില്ല. ചിലര്‍ മനപൂര്‍വം തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.

    സമരപന്തലിനു മുന്നില്‍ തീ കൊളുത്തിയ വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്തുവെന്നു വാര്‍ത്താക്കുറിപ്പിറക്കാന്‍ പൊലീസിന് എന്തവകാശമാണുള്ളത്? വേണുഗോപാലന്‍ നായരുടെ ആത്മഹത്യയ്ക്ക് ശബരിമല സംഭവവുമായി ബന്ധമില്ല എന്ന് പ്രസ്താവനയിറക്കിയതിലൂടെ പൊലീസ് കമ്മിഷണര്‍ സി.പി.എമ്മിന്റെ കൂലിപ്പണിക്കാരനായെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.

    Also Read വനിതാ മതിലിന് സര്‍ക്കാര്‍ പണം: ഉത്തരവ് പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് ചെന്നിത്തല

    വേണുഗോപാലന്‍ നായര്‍ സി.കെ പദ്മനാഭനോട് പറഞ്ഞതാണു മരണമൊഴി. എന്നാല്‍ സി.കെ. പദ്മനാഭന്റെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് ഇതുവരെ തയാറായില്ല. ജീവതനൈരാശ്യം മൂലമാണ് ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞവരൊക്കെ കോടതി കയറേണ്ടിവരും. വേണുഗോപാലന്‍ നായരുടെ കുടുംബം കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

    First published: