തിരുവനനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ബിജെപി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് പരാജയപ്പെട്ടു. ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ വെങ്ങാനൂര്‍ ഡിവിഷനിലാണ് സുരേഷ് പരാജയപ്പെട്ടത്. രണ്ടായിരത്തിലധികം വോട്ടുകൾക്ക് എല്‍ജെഡിയുടെ ഭഗത് റൂഫസാണ് വിജയിച്ചത്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ എസ്.ഉദയകുമാര്‍ മൂന്നാം സ്ഥാനത്താണ്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ ബിജെപിക്കുണ്ടായ ഏക സിറ്റിങ് സീറ്റായിരുന്നു വെങ്ങാനൂര്‍ ഡിവിഷന്. 2010-ലെ തെരഞ്ഞെടുപ്പിലും സുരേഷ് ഇതേ വാര്‍ഡില്‍ പരാജയപ്പെട്ടിരുന്നു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് 20 ഡിവിഷനുകളിലും യുഡിഎഫിന് ആറു ഡിവിഷനുകളിലുമാണ് മുന്നിട്ടു നിൽക്കുന്നത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.