കാസര്‍കോട്: വനിതാ മതിലില്‍ പങ്കെടുത്തലര്ക്ക് നേരെ കാസര്‍കോട് കല്ലേറ്. പൊലീസ് ലാത്തി വീശി. സ്ഥലത്ത് സിപിഎം- ബിജെപി സംഘഷാവസ്ഥ നിലനില്‍ക്കുകയാണ്. സമീപത്തെ വയലിന് തീ ഇട്ട് അക്രമി സംഘം വലിയ പുക മറ ഉണ്ടാക്കി ആക്രമണം നടത്തുകയാണ്.
നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. കാസര്‍കോട് ചേറ്റുകുണ്ടാണ് സഘര്‍ഷം. നേരത്തെ ശബരിമല കര്‍മ സമിതിയുടെയും ബിജെപിയുടെയും നേതൃത്വത്തില്‍ നടത്തിയ അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തവര്‍ക്ക് നേരെയും കല്ലേറുണ്ടായിരുന്നു. കണ്ണൂര്‍ കാസര്‍കോട് അതിര്‍ത്തിയിലെ ആണൂരിലായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് വനിതാ മതിലിന് നേരെയും ആക്രമണം ഉണ്ടായിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.