നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല സ്ത്രീപ്രവേശനം: നിരാഹാര സമരം ബിജെപി അവസാനിപ്പിച്ചു

  ശബരിമല സ്ത്രീപ്രവേശനം: നിരാഹാര സമരം ബിജെപി അവസാനിപ്പിച്ചു

  സെക്രട്ടേറിയറ്റിന് മുന്നിൽ പി.എസ് ശ്രീധരൻ പിള്ള പ്രസംഗിക്കുന്നു.

  സെക്രട്ടേറിയറ്റിന് മുന്നിൽ പി.എസ് ശ്രീധരൻ പിള്ള പ്രസംഗിക്കുന്നു.

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവിഷയത്തിനെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ 49 ദിവസമായി ബിജെപി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സമരം വിജയം ആയിരുന്നെന്നാണ് ബിജെപിയുടെ അവകാശ വാദം. പ്രശ്ന പരിഹാരമായില്ലെങ്കിൽ അടുത്ത മാസം ശബരിമല നട തുറക്കുന്നതോടെ ഉപവാസ സമരം തുടങ്ങാനാണ് തീരുമാനം. സമരം ഏശിയില്ലെന്നു ബിജെപി തന്നെ സമ്മതിച്ചുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

   ശബരിമല കേന്ദ്രീകരിച്ചു ബിജെപി നടത്തിയ നിരാഹാര സമരമാണ് ഡിസംബർ മൂന്നിന് സെക്രട്ടേറിയറ്റിനു മുന്നിലേക്ക് മാറ്റിയത്. എ എൻ രാധാകൃഷ്ണൻ, സികെ പത്മനാഭൻ തുടങ്ങിയ നേതാക്കൾ നിരാഹാരം ഇരുന്ന സമരം പികെ കൃഷ്ണദാസിലൂടെയാണ് അവസാനിച്ചത്.

   അയ്യപ്പഭക്ത സംഗമത്തില്‍ അമൃതാനന്ദമയി പങ്കെടുക്കുന്നതിന്റെ യുക്തി എന്തെന്ന് കോടിയേരി

   ആദ്യം വലിയ പങ്കാളിത്തം ഉണ്ടായെങ്കിലും പിന്നീട് സമരപ്പന്തലിൽ പ്രവർത്തകർ ഇല്ലാതായതു സമരം പരാജയം ആയെന്ന വിമർശനങ്ങൾക്കു വഴിവെച്ചു. പാർട്ടിയിലെ ചേരിപ്പോര് സമരത്തെ ബാധിച്ചുവെന്നും വിമർശനം ഉണ്ടായി. എങ്കിലും സമരം വിജയം ആണെന്നാണ് നേതാക്കളുടെ അവകാശവാദം. നിരാഹാരം അവസാനിപ്പിച്ചെങ്കിലും സമരം തുടരുമെന്ന് നേതാക്കൾ വ്യക്തമാക്കി.

   സമരം ഏശിയില്ലെന്നു നടത്തിയവർ തന്നെ സമ്മതിക്കുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. തെരെഞ്ഞടുപ്പ് അടുത്ത സാഹചര്യത്തിൽ വിഷയം സജീവമായി നിർത്താനാകും ബിജെപി ശ്രമം.

   ശബരിമല: 91 ലെ വിധി ബോധപൂർവ്വമായിരുന്നു: മുഖ്യമന്ത്രി
   First published:
   )}