• HOME
  • »
  • NEWS
  • »
  • kerala
  • »
  • സെക്രട്ടേറിയറ്റിന് മുന്നിലെ ബി.ജെ.പി സമരം ഞായറാഴ്ച അവസാനിപ്പിക്കും

സെക്രട്ടേറിയറ്റിന് മുന്നിലെ ബി.ജെ.പി സമരം ഞായറാഴ്ച അവസാനിപ്പിക്കും

വിശ്വാസ സംരക്ഷണത്തിനുള്ള പോരാട്ടം പൂര്‍ണവിജയത്തിലെത്തിയില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി.

സെക്രട്ടേറിയറ്റിന് മുന്നിൽ പി.എസ് ശ്രീധരൻ പിള്ള പ്രസംഗിക്കുന്നു.

സെക്രട്ടേറിയറ്റിന് മുന്നിൽ പി.എസ് ശ്രീധരൻ പിള്ള പ്രസംഗിക്കുന്നു.

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് 48 ദിവസമായി ബി.ജെ.പി നടത്തിവന്ന നിരാഹാരസമരം ഞായറാഴ്ച അവസാനിപ്പിക്കും. വിശ്വാസ സംരക്ഷണത്തിനുള്ള പോരാട്ടം പൂര്‍ണവിജയത്തിലെത്തിയില്ലെന്ന് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലില്‍ പ്രസംഗിക്കവെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി. സമരം അവസാനിപ്പിച്ചാലും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

    വെളളിയാഴ്ച മുതല്‍ നിരാഹാര സമരം നടത്തുന്ന പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസിന്റെ നിരാഹാരം ഞായറാഴ്ച രാവിലെ 10.30 ന് ഗാന്ധിയന്‍മാരായ പി.ഗോപിനാഥന്‍നായര്‍, കെ.അയ്യപ്പന്‍പിള്ള എന്നിവര്‍ ചേര്‍ന്നു നാരങ്ങാനീര് നല്‍കി അവസാനിപ്പിക്കും.

    Also Read വരുമാനം കുത്തനെ ഇടിഞ്ഞു: ശബരിമലയിൽ ദേവസ്വത്തിന് നഷ്ടമായത് 95.65 കോടി

    ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരത്തിന് തുടക്കമിട്ടത്. പത്തു ദിവസത്തോളം സമരം തുടര്‍ന്ന് അദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന്‍, ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍.ശിവരാജന്‍, പി.എം.വേലായുധന്‍, മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ വി.ടി.രമ എന്നിവര്‍ സമരം ഏറ്റടുത്തു.

    ഞായറാഴ്ച നടക്കുന്ന സമാപന യോഗത്തില്‍ ശബരിമല വിഷയത്തിലുള്ള തുടര്‍ സമര പരിപാടികള്‍ സംസ്ഥാന അധ്യക്ഷന്‍ പ്രഖ്യാപിക്കും. ഇതിനിടെ ഞായറാഴ്ച ശബരിമല കര്‍മ്മ സമിതി പുത്തരിക്കണ്ടം മൈതാനത്ത് അയ്യപ്പഭക്ത സംഗമം സംഘടിപ്പിച്ചിട്ടുണ്ട്.

    First published: