പാലക്കാട്: കൊപ്പം പഞ്ചായത്ത് (Koppam Panchayat) പ്രസിഡന്റ് ടി ഉണ്ണികൃഷ്ണനെതിരെ യുഡിഎഫ് (UDF) കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് (No Confidence Motion) പിന്തുണ നല്കിയ ബിജെപി മെമ്പര്‍ക്ക് സസ്പെന്ഷൻ.
പാര്‍ട്ടി വിപ്പ് ലംഘിച്ച് യുഡിഫിന് അനുകൂലമായി വോട്ട് ചെയ്ത കൊപ്പം ഒന്നാം വാര്‍ഡ് ബിജെപി മെമ്പര്‍ അഭിലാഷിനെയാണ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തത്.
പാര്‍ട്ടി നയത്തിന് എതിരായി നിലപടെടുത്തതിന്റെ പേരില്‍ കൊപ്പം ബിജെപി പഞ്ചായത്ത് കമ്മിറ്റി പിരിച്ചു വിട്ടിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് ശ്രീ കെ എം ഹരിദാസ് ആണ് സംഭവത്തിന് നടപടി എടുത്തത്.
കഴിഞ്ഞ ദിവസം ബി.ജെ.പി (BJP) പിന്തുണയോടെയാണ് യു.ഡി.എഫ് (UDF) കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായിയത്. 17 സീറ്റുകളുള്ള പഞ്ചായത്തില്‍ സിപിഐഎം 7, മുസ്ലിം ലീഗ് 7, കോണ്‍ഗ്രസ് 3, ബിജെപി 1, സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണ് കക്ഷിനില.
കൊലപാതകങ്ങള്‍ക്ക് തീവ്രവാദസ്വഭാവം; ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി; സർവ്വകക്ഷിയോഗം പരാജയമല്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി
ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ച സര്‍വ്വകക്ഷിയോഗം സമാപിച്ചു. കൊലപാതകങ്ങള്‍ക്ക് തീവ്രവാദസ്വഭാവണ്ട്. ഇത്തരം കൊലപാതകങ്ങള്‍ തടയല്‍ എളുപ്പമല്ല. കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ് ശക്തമായ നടപടി സ്വീകരിച്ചതായി സര്‍വകക്ഷി യോഗത്തിന് ശേഷം മന്ത്രി കെ കൃഷ്ണന് കുട്ടി (k krishnankutty) പറഞ്ഞു.
ജില്ലയിലെ സമാധാനം തുടരാന്‍ ജില്ലാ ഭരണകൂടം തുടര്‍ച്ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിന് ശേഷം ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ബിജെപി ചർച്ചക്കെത്തിയത് തന്നെ ഇറങ്ങിപ്പോകാന്‍ തീരുമാനിച്ചാണ്.അങ്ങനെ ചര്‍ച്ചയ്ക്ക് എത്തിയാല്‍ ഒന്നും ചെയ്യാനാകില്ല.
എല്ലാവരെയും യോജിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സമൂഹത്തിന്റെ പൊതു അഭിപ്രായം ചര്‍ച്ച ചെയ്തായും. സർവ്വകക്ഷിയോഗം പരാജയമല്ലെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
സമാധാന ശ്രമങ്ങളുമായി സഹകരിക്കുമെന്നാണ് സര്‍വ്വകക്ഷിയോഗത്തിന് ശേഷം എസ്ഡിപിഐ പ്രതികരിച്ചു. യോഗത്തില്‍ നിന്ന് ഇറങ്ങി പോയ ബിജെപി നിലപാട് സമാധാന ശ്രമങ്ങള്‍ക്ക് തടസം നില്‍ക്കുന്നതായും അവര്‍ പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് സുബൈറിന്റെ കൊലപാതകത്തില്‍ മൂന്ന് പേര് കസ്റ്റഡിയിലുള്ളതായി പാലക്കാട് എസ്പി പറഞ്ഞു. കൊലപാതകം പുറത്തുനിന്നുള്ളവര്‍ വന്നു ചെയ്തു പോയതാണ്. അതിനാല്‍ തന്നെ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയില്ല. ശ്രീനിവാസന് വധക്കേസില്‍ ചിലരെ തിരിച്ചറിഞ്ഞതായും ആരെയും കസ്റ്റഡിയില്‍ എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read-
പാര്‍ട്ടി കോണ്‍ഗ്രസിന് CPM ജനറൽ സെക്രട്ടറി സഞ്ചരിച്ചത് ക്രിമിനല്‍ കേസ് പ്രതിയുടെ വാഹനത്തിലെന്ന് BJP; നിഷേധിച്ച് CPM
അതേ സമയം യോഗം വെറും പ്രഹസനമാണെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ആരോപിച്ചു. ബിജെപിക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ യോഗം വിളിച്ച് ചേര്‍ത്തിട്ടില്ല. സഞ്ജിത്ത് വധക്കേസില്‍ ഗൂഢാലോചന നടത്തിയവരെ ഇതുവരെ പിടികൂടിയിട്ടില്ല.
കോടതിയിൽ പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ നിലപാട് മാറ്റാതെ ബിജെപി സമീപനം മാറ്റാനാവില്ലെന്നും നേതാക്കള്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.