ബിജെപിയുടെ രാഷ്ട്രീയ ലൈൻ ഇനിയെന്താവുമെന്ന് വ്യക്തമാക്കുന്നതായിരുന്നു പുതിയ ദൗത്യമേറ്റെടുത്ത ശേഷമുള്ള കെ സുരേന്ദ്രന്റെ ആദ്യ പ്രസംഗം. യൂത്ത് ലീഗിന്റെ പേര് പോലും പറയാതെയാണ് കടപ്പുറത്ത് സ്തൂപങ്ങളും സ്മാരകങ്ങളും കെട്ടി തീവ്രവാദികള്‍ അഴിഞ്ഞാടുകയാണെന്ന ആരോപണം ബിജെപി സംസ്ഥാന അധ്യക്ഷൻ ഉന്നയിച്ചത്. കെ സുരേന്ദ്രന്റെ ആരോപണങ്ങൾ വലിയ വിവാദമായെങ്കിലും അദ്ദേഹത്തിന് സമ്പൂർണ പിന്തുണ നൽകുകയാണ് മുതിർന്ന നേതൃത്വം.
മുസ്ലിം ലീഗിൽ തീവ്രവാദികളുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. എന്നാൽ എല്ലാവരും അങ്ങനെയല്ല. സമരക്കാർ തീവ്രവാദികൾ ആണെന്ന് പറയാൻ സുരേന്ദ്രന് കാരണങ്ങൾ ഉണ്ടാവുമെന്നും മുരളീധരൻ വ്യക്തമാക്കി.കേരളത്തിലെ ഏറ്റവും വലിയ തീവ്രവാദ പ്രസ്ഥാനം ബിജെപിയാണെന്നാണ് ആരോപണങ്ങൾക്ക് മുസ്ലിം ലീഗ് നൽകുന്ന മറുപടി. ലീഗിന് പ്രവർത്തിക്കാൻ ബിജെപിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്നും നേതൃത്വം വ്യക്തമാക്കി.
മുസ്ലിം ലീഗ് വർഗീയ പാർട്ടിയാണോയെന്ന ചർച്ചകൾ നേരത്തെയും ഉണ്ടായിട്ടുണ്ടെങ്കിലും തീവ്രവാദ ആരോപണം പുതിയതാണ്. തീവ്രനിലപാടുകളിലൂടെ അണികളെ ആവേശം കൊള്ളിക്കാറുള്ള കെ സുരേന്ദ്രന്റെ മുസ്ലിം ലീഗിനെതിരായ പരാമർശങ്ങൾ സി എ എ വിരുദ്ധ പ്രക്ഷോഭങ്ങളെയടക്കം ബിജെപി എങ്ങനെ പ്രതിരോധിക്കും എന്നതിന്റെ സൂചനയാണ്. ഒപ്പം വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയും.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.