ബിജെപി 14 സീറ്റിൽ മത്സരിക്കും; BDJS അഞ്ച് സീറ്റിൽ

തൃശൂർ, ഇടുക്കി, വയനാട്, ആലത്തൂർ, മാവേലിക്കര മണ്ഡലങ്ങളിലാണ് ബിഡിജെഎസ് സ്ഥാനാർഥികൾ മത്സരിക്കുക

news18
Updated: March 20, 2019, 4:06 PM IST
ബിജെപി 14 സീറ്റിൽ മത്സരിക്കും; BDJS അഞ്ച് സീറ്റിൽ
bjp-bdjs
  • News18
  • Last Updated: March 20, 2019, 4:06 PM IST
  • Share this:
ന്യൂഡൽഹി: കേരളത്തിൽ എൻഡിഎ സഖ്യം സീറ്റുവിഭജന ചർച്ചകൾ പൂർത്തിയാക്കി. ബിജെപി 14 സീറ്റിലും ബി ഡി ജെ എസ് അഞ്ചു സീറ്റിലും മത്സരിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവു പറഞ്ഞു. കോട്ടയത്ത് കേരള കോൺഗ്രസ് പി.സി. തോമസ് വിഭാഗം മത്സരിക്കും. തൃശൂർ, ഇടുക്കി, വയനാട്, ആലത്തൂർ, മാവേലിക്കര മണ്ഡലങ്ങളിലാണ് ബിഡിജെഎസ് സ്ഥാനാർഥികൾ മത്സരിക്കുക.

യുഡിഎഫ്, എൽഡിഎഫ് എംഎൽഎമാർക്കു സ്ഥാനം രാജിവച്ചിട്ടു ലോക്സഭയിലേക്കു മൽസരിക്കാൻ ധൈര്യമുണ്ടോ എന്ന് ദേശീയ സെക്രട്ടറി പി.കെ കൃഷ്ണദാസ് ചോദിച്ചു.

K.സുരേന്ദ്രൻ പത്തനംതിട്ടയിൽ മത്സരിക്കാൻ സാധ്യതയേറി; കണ്ണന്താനത്തെ എറണാകുളത്ത് പരിഗണിക്കുന്നു

തൃശൂരിൽ മൽസരിക്കുന്ന കാര്യം സ്ഥിരീകരിക്കാൻ തുഷാർ വെള്ളാപ്പള്ളി തയ്യാറായില്ല. ബിഡിജെഎസ് യോഗം ചേർന്നു സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. മൽസരിക്കുന്നുണ്ടെങ്കിൽ ആവശ്യമെങ്കിൽ എസ്എൻഡിപി ഭാരവാഹിത്വം രാജിവയ്ക്കുമെന്നും തുഷാർ പറഞ്ഞു.
First published: March 20, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading