• HOME
  • »
  • NEWS
  • »
  • kerala
  • »
  • Thiruvananthapuram Airport | 'ആറാട്ടും ആചാര അനുഷ്ഠാനങ്ങളും പറഞ്ഞത് വികസനം അട്ടിമറിക്കാൻ': വി.വി രാജേഷ്

Thiruvananthapuram Airport | 'ആറാട്ടും ആചാര അനുഷ്ഠാനങ്ങളും പറഞ്ഞത് വികസനം അട്ടിമറിക്കാൻ': വി.വി രാജേഷ്

ശബരിമലയിൽ സ്ത്രീകളെ രഹസ്യമായി എത്തിച്ച് ആചാരലംഘനത്തിന് കുടപിടിച്ച കടകംപള്ളി ബി.ജെ.പിയെ ആചാരാനുഷ്ഠാനം പഠിപ്പിക്കേണ്ടെന്നും രാജേഷ്

വി.വി രാജേഷ്, കടകംപള്ളി സുരേന്ദ്രൻ

വി.വി രാജേഷ്, കടകംപള്ളി സുരേന്ദ്രൻ

  • Share this:
    തിരുവനന്തപുരം: വിമാനത്താവള വികസനം അട്ടിമറിക്കാനാണ് ആറാട്ടും ആചാരാനുഷ്ഠാനങ്ങളും നിരത്തി മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തിയതെന്ന് ബി.ജെ.പി ജില്ലാ അധ്യക്ഷൻ വി.വി രാജേഷ്. ശബരിമലയിൽ സ്ത്രീകളെ രഹസ്യമായി എത്തിച്ച്ആചാരലംഘനത്തിന് കുടപിടിച്ച കടകംപള്ളി  ബി.ജെ.പിയെ ആചാരാനുഷ്ഠാനം പഠിപ്പിക്കേണ്ട. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിന്റെ പ്രാധാന്യത്തെക്കുറിച്ച് കേന്ദ്ര സർക്കാരിനും, ബി ജെപിക്കും ഉത്തമ ബോധ്യമുണ്ട്. റോഡിലൂടെ കെ.എസ്.ആർ.ടി.സി സർവ്വീസ് പോലും ലാഭത്തിൽ നടത്താൻ അറിയാത്തവരാണ് വിമാന സർവ്വീസ് നടത്താൻ അവകാശമുന്നയിയ്ക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

    വികസനത്തിന് തടസം സൗകര്യമില്ലായ്മയാണ്. 1932 ൽ സ്ഥാപിച്ച വിമാനത്താവളത്തിന് 1991 ൽ അന്താരാഷ്ട്ര പദവി ലഭിച്ചെങ്കിലും വികസനം പ്രഖ്യാപനങ്ങളിലൊതുങ്ങി. അന്നത്തെ യുഡിഎഫ് സർക്കാർ 27 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ചർച്ച നടത്തിയെങ്കിലും എല്ലാം അട്ടിമറിച്ച് നടപടി മരവിപ്പിക്കുകയായിരുന്നു. രാഷട്രീയ-ഭരണപരമായ ഒരു നടപടികളും ഇരു മുന്നണികളുമെടുത്തില്ല. പകരം‌ വൻകിട മുതലാളിമാരുടെ താൽപ്പര്യത്തിനായി കൊച്ചി വിമാനത്താവളത്തിനായി രാഷട്രീയ നീക്കം നടത്തിയെന്നും രാജേഷ് ആരോപിച്ചു.

    കൊച്ചി സിയാലിന് 1400 ഏക്കറും കണ്ണൂരിൽ 2500 ഏക്കറും ഭൂമി ലഭ്യമാക്കിയപ്പോൾ തലസ്ഥാനത്തെ വിമാനത്താവളത്തിനുള്ളത് 660 ഏക്കർ മാത്രമാണ്. ഇവരുടെ പിടിപ്പ് കേടിന് ഒരു തലമുറ തന്നെ വില കൊടുക്കേണ്ടി വന്നു. യൂസർ ഫീസും അമിത യാത്രാ നിരക്കും കാരണം പ്രവാസികൾ പലരും കൊച്ചിയിലിറങ്ങേണ്ട അവസ്ഥയാണിപ്പോൾ. തിരുനെൽവേലി മുതൽ പത്തനംതിട്ട വരെയാണ് ഈ വിമാനത്താവളത്തിൻ്റെ ക്യാച്മെൻ്റ്  ഏര്യ. അതിനാൽ വൻകിട - ചെറുകിട വ്യാപാരം, ബസ് -ടാക്സി സേവനം ഉൾപ്പെടെ അനന്തമായ തൊഴിൽ സാധ്യതയാണ് തെളിയുന്നത്. ഇവിടത്തെ കണക്ടിവിറ്റി പ്രശ്നം ടെക്നോനോപാർക്കിൻ്റെ വികസനത്തെയും ബാധിച്ചു. ഈ വികസനത്തോടെ ഒരു മുൻ നിര ഐ.ടി ഹബ്ബായി തലസ്ഥാനത്തിന് മാറാനാകും .

    ലോകോത്തര യാത്ര സൗകര്യം വരുന്നതോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും , ജനങ്ങൾക്കും വൻ സാമ്പത്തിക നേട്ടമാകും ഉണ്ടാവുക.എന്നാൽ ഇത് തിരിച്ചറിയാതെ ഇരുമുന്നണികളും തെറ്റായ വാദങ്ങൾ ഉയർത്തി ജനങ്ങളെ പറ്റിക്കുകയാണ്. വിമാനത്താവളം വിൽക്കുന്നു എന്നത് വ്യാജ പ്രചാരണമാണ്. നിശ്ചിത കാലയളവ് നടത്തിപ്പവകാശം മാത്രം നൽകി കേന്ദ്ര സർക്കാറിൽ അധികാരം നിലനിർത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. വികസന നേട്ടം ബി.ജെ.പിക്ക് ഉണ്ടാകുമെന്ന വേവലാതിയാണ് CPM നും, കോൺഗ്രസ്സിനും. അന്തമായ ബി.ജെ.പി വിരോധത്തിൽ നിസാര കാര്യങ്ങൾ പറഞ്ഞ് വികസനം അട്ടിമറിക്കുകയാണ് ഇരുവരുടെയും ലക്ഷ്യം.   എല്ലാ എതിർപ്പുകളെയും മറികടന്ന് ഒരു നാടിൻ്റെ സ്വപ്നം ലക്ഷ്യത്തിലെത്തിക്കാൻ ബി.ജെ.പി മുന്നിട്ടിറങ്ങുമെന്നും വിവി രാജേഷ് വ്യക്തമാക്കി.
    Published by:Aneesh Anirudhan
    First published: