നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്വയം അവിശ്വാസം രേഖപ്പെടുത്തി വോട്ടിട്ട് BJP ക്ഷേമകാര്യ അധ്യക്ഷ പുറത്തായി

  സ്വയം അവിശ്വാസം രേഖപ്പെടുത്തി വോട്ടിട്ട് BJP ക്ഷേമകാര്യ അധ്യക്ഷ പുറത്തായി

  വക്കം ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയ്ക്കെതിരെ കോൺഗ്രസ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബി ജെ പി അംഗം കൂടായ അധ്യക്ഷയുടെ തന്നെ അനുകൂല വോട്ടിനെത്തുടർന്ന് പാസായി.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   തിരുവനന്തപുരം: പഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷ സ്വയം അവിശ്വാസം രേഖപ്പെടുത്തി പുറത്തേക്ക് പോവേണ്ടിവരുന്നത് അപൂർവമായിരിക്കും. എന്നാൽ തിരുവനന്തപുരം ജില്ലയിലെ വക്കം ഗ്രാമപഞ്ചായത്തിൽ അത് സംഭവിച്ചു. വക്കം ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയ്ക്കെതിരെ കോൺഗ്രസ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബി ജെ പി അംഗം കൂടായ അധ്യക്ഷയുടെ തന്നെ അനുകൂല വോട്ടിനെത്തുടർന്ന് പാസായി. സ്ഥിരം സമിതി അധ്യക്ഷയായ സൊസൈറ്റി വാർഡ് അംഗം ശാന്തമ്മയ്ക്ക് സ്ഥാനം നഷ്ടമാവുകയും ചെയ്തു. കൈപ്പിഴ മൂലമാണ് പ്രമേയത്തിനനുകൂലമായി വോട്ടുചെയ്തതെന്ന് ശാന്തമ്മ അറിയിച്ചു. മൂന്നംഗ സമിതിയിലെ രണ്ടു കോൺഗ്രസ് അംഗങ്ങളും ബിജെപി അധ്യക്ഷയുമാണ് ബാലറ്റിലൂടെ അവിശ്വാസത്തെ പിന്തുണച്ചത്.

   Also Read- കോവിഡ് പോസിറ്റീവ് ആയ സർക്കാർ ജീവനക്കാർക്ക് ഏഴാം ദിവസം ജോലിയ്ക്ക് കയറാം; പരിശോധന വേണ്ട

   14 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ ഏഴംഗങ്ങളുള്ള കോൺഗ്രസാണ് ഭരണം വഹിക്കുന്നത്. ബി ജെ പിയ്ക്ക് അഞ്ചും സി പി എമ്മിന് രണ്ടും അംഗങ്ങളുണ്ട്. രണ്ടാഴ്ച മുൻപു ഡിസിസി നേതൃത്വം അറിയിച്ചതനുസരിച്ചു സമിതിയിലെ കോൺഗ്രസ് പ്രതിനിധി വി അരുൺ അവിശ്വാസത്തിനു നോട്ടീസ് നൽകുകയായിരുന്നു. മറ്റൊരു കോൺഗ്രസ് അംഗം എസ്. ഗണേഷും അവിശ്വാസത്തെ പിന്താങ്ങി. വോട്ടെടുപ്പിൽ ബാലറ്റ് പരിശോധിച്ചപ്പോഴാണ് സമിതി അധ്യക്ഷയായ ശാന്തമ്മയും പ്രമേയത്തെ പിന്തുണച്ചതായി കണ്ടെത്തിയത്.

   Also Read- ആലപ്പുഴയില്‍ ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍

   തുടർന്നു വരണാധികാരിയായിരുന്ന ചിറയിൻകീഴ് ബി ഡി ഒ ലെനിൻ അവിശ്വാസപ്രമേയം ഐകകണ്ഠേന പാസായതായി അറിയിക്കുകയായിരുന്നു. പാർട്ടിക്കു നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ശാന്തമ്മയ്ക്ക് ബി ജെ പി കാരണം കാണിക്കൽ നോട്ടീസ് നൽകിയതായാണ് വിവരം. സമിതി പുതിയ അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് ഉടൻ നടക്കും.

   Also Read- കണ്ണൂരില്‍ ചികിത്സയിലിരുന്ന കോവിഡ് രോഗി ആശുപത്രി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍
   Published by:Rajesh V
   First published:
   )}