• HOME
  • »
  • NEWS
  • »
  • kerala
  • »
  • രാഹുൽ ഗാന്ധി മത്സരിക്കുമെങ്കിൽ വയനാട് സീറ്റ് ഏറ്റെടുക്കുമെന്ന് ബി.ജെ.പി

രാഹുൽ ഗാന്ധി മത്സരിക്കുമെങ്കിൽ വയനാട് സീറ്റ് ഏറ്റെടുക്കുമെന്ന് ബി.ജെ.പി

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സിക്കുകയാണെമെങ്കിൽ വയനാട് സീറ്റ് ഏറ്റെടുക്കുമെന്ന് ബിജെപി

ബിജെപി

ബിജെപി

  • Last Updated :
  • Share this:
    തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സിക്കുകയാണെമെങ്കിൽ വയനാട് സീറ്റ് ഏറ്റെടുക്കുമെന്ന് ബിജെപി. വയനാട് സീറ്റ് വിട്ടു നൽകുന്നതിൽ എതിർപ്പില്ലെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും അറിയിച്ചു. തൃശൂരിൽ മത്സരിക്കുമെന്ന സൂചനയും തുഷാർ നൽകി.

    ആലത്തൂരില്‍ ടി.വി.ബാബു, ഇടുക്കിയില്‍ ബിജു കൃഷ്ണന്‍, മാവേലിക്കരയില്‍ തഴവ സഹദേവന്‍ എന്നിവരാണ് ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികള്‍. വയനാട്ടിലെയും തൃശൂരെയും സ്ഥാനാർഥിത്വം സംബന്ധിച്ച് എന്‍.ഡി.എ നേതൃത്വത്തിന്‍റെ കൂടി തീരുമാനത്തിനായി കാക്കുകയാണ് ബി.ഡി.ജെ.എസ്.

    രാഹുല്‍ ഗാന്ധി വയനാട് മത്സരിച്ചാല്‍ സീറ്റ് ബി.ജെ.പിക്ക് വിട്ടുകൊടുക്കാനാണ് ധാരണ. അവിടെ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് പാര്‍ട്ടിയില്‍ നിര്‍ദ്ദേശമുണ്ടെങ്കിലും വ്യക്തിപരമായി തൃശൂരില്‍ മത്സരിക്കാനാണ് താല്പര്യമെന്ന് തുഷാര്‍ വെളളാപ്പളളി പറഞ്ഞു. രാഹുല്‍ ഗാന്ധി മത്സരിക്കുന്നുണ്ടെങ്കില്‍ വയനാട് സീറ്റ് ഏറ്റെടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പി.എസ്.ശ്രീധരന്‍ പിള്ളയും സൂചിപ്പിച്ചു.

    റെക്കോഡ് ഭേദിച്ച് വൈദ്യുതി ഉപഭോഗം; നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് KSEB

    അതേസമയം, തുഷാര്‍ മത്സരിച്ചാലും തൃശൂരില്‍ തോല്‍ക്കുമെന്ന വെളളാപ്പള്ളി നടേശന്‍റെ അഭിപ്രായത്തില്‍ കാര്യമില്ലെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. അത് വ്യക്തിപരമായ അഭിപ്രായമാണ്. പാര്‍ട്ടിക്കു പോലും വേണ്ടാത്ത സുധീരന്‍റെ വിമര്‍ശനങ്ങള അവഗണിക്കുന്നതായും തുഷാര്‍ പറഞ്ഞു.

    First published: