ഇന്റർഫേസ് /വാർത്ത /Kerala / 'കേരളത്തിൽ അടുത്ത തവണ BJP സർക്കാർ രൂപീകരിക്കും; എന്റെ കാര്യം ഞാൻ ചർച്ച ചെയ്ത് തീരുമാനിക്കും'; പി.സി ജോർജ്

'കേരളത്തിൽ അടുത്ത തവണ BJP സർക്കാർ രൂപീകരിക്കും; എന്റെ കാര്യം ഞാൻ ചർച്ച ചെയ്ത് തീരുമാനിക്കും'; പി.സി ജോർജ്

പി.സി. ജോർജ്

പി.സി. ജോർജ്

വിക്ടർ ടി തോമസിന്റെ ബിജെപി പ്രവേശനം നേരത്തെ പ്രതീക്ഷിച്ചിരുന്നുവെന്നും നാളെ ക്രൈസ്തവ നേതാക്കൾ മാത്രമല്ല, കൂട്ടത്തോടെ ആളുകൾ ബിജെപിയിലേക്ക് ചേക്കേറുമെന്നും പി സി ജോർജ്

  • Share this:

കോട്ടയം: കേരളത്തിൽ അടുത്ത തവണ ബിജെപി സർ‌ക്കാർ രൂപീകരിക്കുമെന്ന് പി.സി ജോർജ്. വിക്ടർ ടി തോമസിന്റെ ബിജെപി പ്രവേശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താൻ ബിജെപിയിൽ പോകുമോയെന്ന് പറയാറായിട്ടില്ല. ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും പി സി ജോർജ് പറഞ്ഞു.

“കേരളം അടുത്ത തവണ ബിജെപിയുടെ കൈകളിലേക്ക് പോകും. ഞാൻ ബിജെപിയിൽ പോകുമോയെന്ന് പറയാറായിട്ടില്ല. എന്റെ കാര്യം ഞാൻ ചർച്ച ചെയ്ത് തീരുമാനിക്കും. നിങ്ങളെ അറിയിച്ചിട്ടേ ബിജെപിയിലേക്ക് പോകൂ” പി സി ജോർജ് പറഞ്ഞു.

Also Read-കേരളാ കോൺഗ്രസ് നേതാവായിരുന്ന വിക്ടർ ടി. തോമസ് ബിജെപിയിൽ ചേർന്നു

വിക്ടർ ടി തോമസിന്റെ ബിജെപി പ്രവേശനം നേരത്തെ പ്രതീക്ഷിച്ചിരുന്നുവെന്നും നാളെ ക്രൈസ്തവ നേതാക്കൾ മാത്രമല്ല, കൂട്ടത്തോടെ ആളുകൾ ബിജെപിയിലേക്ക് ചേക്കേറുമെന്നും പി സി ജോർജ് പ്രതികരിച്ചു. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറിനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഒപ്പം എത്തിയായിരുന്നു യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാനും കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായിരുന്ന വിക്ടർ ടി തോമസ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്.

Also Read-പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ട് ക്രൈസ്തവ സഭാധ്യക്ഷന്മാരുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും

യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാനായിരുന്ന വിക്ടർ കഴിഞ്ഞ ദിവസം കേരളാ കോൺഗ്രസിലെ സ്ഥാനങ്ങളും യുഡിഎഫ് ചെയർമാൻ സ്ഥാനവും രാജിവെച്ചിരുന്നു. യുഡിഎഫ് നേതാക്കള്‍ തന്നെ കാലുവാരി തോല്‍പ്പിച്ചെന്നും പാര്‍ട്ടിയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി ആണ് താനെന്നുമായിരുന്നു രാജിക്ക് പിന്നാലെ വിക്ടർ പ്രതികരിച്ചത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Bjp, Pc george