തൃശൂർ: കർണാടക തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കുള്ള തിരിച്ചടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി തറ പറ്റുമെന്നും രണ്ടാം പിണറായി സർക്കാരിന്റെ വാർഷികാഘോഷത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
“വർഗീയ അജണ്ടകളുമായി മുന്നോട്ടു പോയ ബിജെപിക്കുള്ള തിരിച്ചടിയാണ് കർണാടക തെരഞ്ഞെടുപ്പ് ഫലം. അവരുടെ ഹുങ്കിനുള്ള മറുപടി. ഏക സിവിൽ കോഡ് അടക്കമുള്ള വിഷയങ്ങളുമായി മുന്നോട്ടു പോകാനായിരുന്നു അവരുടെ പദ്ധതി. എന്നാൽ ബിജെപിക്ക് ഇനിയും തുടർച്ച ഉണ്ടായാൽ രാജ്യത്ത് സർവനാശം ഉണ്ടാകുമെന്ന് ജനങ്ങൾ ഭയക്കുന്നു. രാജ്യത്തിന്റെ മുന്നോട്ടു പോക്കിനുള്ള സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം. എല്ലാവരും അത് ഉൾക്കൊള്ളണം”.
‘കോൺഗ്രസും രാജ്യത്തിന്റെ സാഹചര്യം മനസ്സിലാക്കേണ്ടതുണ്ട്. കോൺഗ്രസ് പഴയ കോൺഗ്രസ് അല്ല. ബിജെപിക്ക് എതിരെ നിൽക്കുന്ന എല്ലാവരെയും കൂട്ടി യോജിപ്പിക്കാനാകണം. ഒറ്റ കക്ഷിക്ക് മാത്രമായി അതിന് കഴിയില്ല. ഓരോ സംസ്ഥാനത്തെയും സ്ഥിതി വ്യത്യത്സമാണ്. എന്ത് തന്നെയായാലും അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി തറ പറ്റുമെന്നതിൽ സംശയമില്ല. അതിനുള്ള നാന്ദി കുറിച്ചു’, മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.