നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kerala Assembly Election 2021 | 'ബിജെപി മുന്നേറ്റം നടത്തും; പാലക്കാട് വൻ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ഇ.ശ്രീധരന്‍

    Kerala Assembly Election 2021 | 'ബിജെപി മുന്നേറ്റം നടത്തും; പാലക്കാട് വൻ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ഇ.ശ്രീധരന്‍

    പാലക്കാട് നിയോജക മണ്ഡലത്തിൽ നിന്നും വലിയ ഭൂരിപക്ഷത്തോടെ തന്നെ ജയിക്കും. എന്‍റെ പാർട്ടി പ്രവേശനം ബിജെപിക്ക് വ്യത്യസ്തമായ ഒരു പ്രതിച്ഛായ തന്നെ നൽകി'

    E Sreedharan

    E Sreedharan

    • Share this:
      ബിജെപിയിലേക്കുള്ള തന്‍റെ കടന്നുവരവ് പാർട്ടിയുടെ പ്രതിച്ഛായ തന്നെ മാറ്റിയെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. പൊന്നാനി വെള്ളേരി ഗവ.എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. വോട്ടെടുപ്പ് തുടങ്ങിയ ആദ്യ മണിരക്കൂറിൽ തന്നെ ഭാര്യക്കൊപ്പം എത്തിയാണ് ബിജെപിയുടെ പാലക്കാട് സ്ഥാനാര്‍ഥി വോട്ട് രേഖപ്പെടുത്തിയത്.

      സംസ്ഥാനത്തെ സേവിക്കുന്നത് തുടരാനാണ് ആഗ്രഹിക്കുന്നതെന്നും അതുകൊണ്ട് തന്നെയാണ് ബിജെപി തന്നെ തിരഞ്ഞെടുത്തതെന്നുമാണ് ന്യൂസ്18 നോട് സംസാരിക്കവെ അദ്ദേഹം അറിയിച്ചത്. 'ഞാൻ എന്‍റെ കടമ നിറവേറ്റി. സംസ്ഥാനത്തിന്‍റെ വികസനത്തിന് വേണ്ടി മാത്രമാണ് ജനങ്ങൾ വോട്ട് ചെയ്യുന്നത്. എന്‍റെ സംസ്ഥാനത്തിനായി തുടർന്നും സേവനം നടത്തണമെന്ന് ഞാൻ ആഗ്രഹിച്ചു. അതിനാലാണ് ബിജെപി തെരഞ്ഞെടുത്തത്' വോട്ട് രേഖപ്പെടുത്തിയ ശേഷം ശ്രീധരൻ വ്യക്തമാക്കി.

      Also Read-'BJP അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ തയ്യാർ'; നയം വ്യക്തമാക്കി ഇ ശ്രീധരൻ

      കേരളത്തിൽ ബിജെപി മികച്ച മുന്നേറ്റം നടത്തുമെന്നും മെട്രോമാൻ അറിയിച്ചിട്ടുണ്ട്. 'ബിജെപി ഇത്തവണ ശ്രദ്ധേയമായ പ്രകടനം തന്നെ കാഴ്ച വയ്ക്കും എന്നതിൽ സംശയമില്ല. പാലക്കാട് നിയോജക മണ്ഡലത്തിൽ നിന്നും വലിയ ഭൂരിപക്ഷത്തോടെ തന്നെ ജയിക്കും. എന്‍റെ പാർട്ടി പ്രവേശനം ബിജെപിക്ക് വ്യത്യസ്തമായ ഒരു പ്രതിച്ഛായ തന്നെ നൽകി' ഇ.ശ്രീധരനെ ഉദ്ധരിച്ച് എൻഐഎ റിപ്പോർട്ട് ചെയ്യുന്നു.

      നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കാനുള്ള നിർദേശം ബിജെപി മുന്നോട്ട് വയ്ക്കുമെന്ന് പ്രത്യാശിക്കുന്നതായി നേരത്തെ ശ്രീധരൻ പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ മാത്രമെ പാർട്ടിക്ക് സംസ്ഥാനത്ത് ഒരു പുതിയ മുഖവും പ്രതിച്ഛായയും ലഭിക്കുകയുള്ളു എന്നായിരുന്നു 88കാരനായ അദ്ദേഹത്തിന്‍റെ വാക്കുകൾ.

      Also Read-Tamil Nadu Assembly Election 2021 | സൈക്കിളിൽ വോട്ട് ചെയ്യാനെത്തി നടൻ വിജയ്; വീഡിയോ വൈറൽ

      മാറിവന്ന രണ്ട് സർക്കാരുകളെ കൊണ്ടും ജനങ്ങൾ നിരാശയിലായ സാഹചര്യത്തിലാണ് എന്തെങ്കിലും ചെയ്യണമെന്ന തോന്നലുണ്ടായതെന്നും ശ്രീധരൻ പറഞ്ഞിരുന്നു. ' സംസ്ഥാനത്തിനായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. എൽഡിഎഫ്-യുഡിഎഫ് സർക്കാരുകൾ കേരളത്തിലെ ജനങ്ങൾ മടുത്തിരിക്കുകയാണ്. സർക്കാരിന്‍റെ ധൂർത്ത് ആളുകൾക്ക് മടുത്തു. സംസ്ഥാനത്തെ ജനങ്ങൾക്ക് മൂന്നാമത് ഒരു ബദൽ ആവശ്യമുണ്ടെന്ന് തോന്നി' എന്നായിരുന്നു ബിജെപി പ്രവേശനത്തിന് ശേഷം അദ്ദേഹം പറഞ്ഞത്.



      'കഴിഞ്ഞ 67 വർഷം ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. ഇത്രയും വർഷങ്ങൾക്കുശേഷം എന്തുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് കടന്നതെന്ന് പലരും ചോദിച്ചു. 67 വർഷമായി ഞാൻ ഈ രാജ്യത്തിനായി നിരവധി പദ്ധതികളുടെ ഭാഗമായി പ്രവർത്തിച്ചു. ഞാൻ ഇപ്പോഴും ഉർജ്ജസ്വലനാണ്, എന്റെ ഊർജ്ജം കേരള സംസ്ഥാനത്തിനായി വിനിയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്ത് ഉത്തരവാദിത്തം നൽകിയാലും അത് ധൈര്യത്തോട് കൂടി ഏറ്റെടുക്കും' ഇക്കഴിഞ്ഞ മാർച്ചിൽ ബിജെപി അംഗത്വം സ്വീകരിച്ച ശേഷം ശ്രീധരൻ പറഞ്ഞ വാക്കുകളാണിത്.
      Published by:Asha Sulfiker
      First published:
      )}