തിരുവനന്തപുരം: ഭരണഘടനയെയും ഭരണഘടനാ ശിൽപ്പികളേയും അവഹേളിച്ച് മന്ത്രിസഭയിൽ നിന്നും പുറത്തുപോയ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിൽ പ്രതിഷേധിച്ച് ബിജെപി നാളെ രാവിലെ 11 മണിക്ക് ഭരണഘടന സംരക്ഷണ ദിന പരിപാടി ആചരിക്കും.
Also read-ഇസ്രായേലി ടെലിവിഷന്‍ ചാനലിനു അഭിമുഖം നല്കിയ സാഹിത്യകാരന് ഇറാനില്‍ വധശിക്ഷ
തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന പരിപാടി സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ എംപി ഉദ്ഘാടനം ചെയ്യും. കേന്ദ്ര വിദേശ- പാർലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരൻ, സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, മുൻ സംസ്ഥാന അദ്ധ്യക്ഷൻമാരായ കുമ്മനം രാജശേഖരൻ, പികെ കൃഷ്ണദാസ് ജില്ലാ പ്രസിഡൻറെ വി.വി രാജേഷ് എന്നിവർ പങ്കെടുക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.