തിരുവനന്തപുരം: കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഒരു സീറ്റ് മുതൽ മൂന്ന് സീറ്റിൽ വരെ ബിജെപിക്ക് വിജയ സാധ്യതയുണ്ടെന്നാണ് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്.
ന്യൂസ് നേഷൻ നടത്തിയ സര്‍വെയിൽ കേരളത്തിൽ എൻഡിഎ 1 മുതൽ 3 വരെ സീറ്റ് നേടുമെന്നാണ് പ്രവചനം. യുഡിഎഫിന് 11 മുതൽ 13 വരെ സീറ്റ് കിട്ടുമെന്ന് പ്രവചിക്കുന്ന സര്‍വെ എൽഡിഎഫ് നേടുമെന്ന് കണക്ക് കൂട്ടുന്നത് 5 മുതൽ 7 സീറ്റ് വരെയാണ്. News18- IPSOS എക്സിറ്റ് പോൾ ഫലവും ബിജെപിക്ക് ഒരു സീറ്റുവരെ പ്രവചിക്കുന്നു. എൽഡിഎഫ് 11-13 വരെയും യുഡിഎഫ് ഏഴുമുതൽ 9 സീറ്റുവരെ നേടുമെന്നും സർവേ പറയുന്നു.
ടൈംസ് നൗ സര്‍വെ പ്രകാരം കേരളത്തിൽ യുഡിഎഫിന് 15 സീറ്റും എൽഡിഎഫിന് 4 സീറ്റും ബിജെപിക്ക് 1 സീറ്റുമാണ് ലഭിക്കാനിടയുള്ളത്. ബിജെപി കേരളത്തിൽ ഒരു സീറ്റ് നേടുമെന്ന് ഇന്ത്യാടുഡെ പറയുന്നു. ന്യൂസ് എക്സ് നേതാ സര്‍വെയും കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് പ്രവചിക്കുന്നത്. ഒരു സീറ്റിൽ ബിജെപി വിജയിക്കാനിടയുണ്ടെന്നാണ് ന്യൂസ് എക്സ് നേതാ സര്‍വെ ഫലം.
മാതൃഭൂമി - ജിയോ വൈഡ് ഇന്ത്യ എക്സിറ്റ് പോൾ ഫലവും ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിക്കുന്നു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ ജയിക്കുമെന്നാണ് പ്രവചനം. പത്തനംതിട്ടയിലും പാലക്കാടും ബിജെപി രണ്ടാം സ്ഥാനത്തെത്തുമെന്നും മാത്യഭൂമി എക്സിറ്റ് പോൾ ഫലം പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.