കൊച്ചി: വരാനിരിക്കുന്ന 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള പ്രഭാരിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍. കേരളത്തില്‍ അഞ്ച് ലോക്സഭാ സീറ്റുകള്‍ ബിജെപി നേടുമെന്ന് അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
ഇടത് സര്‍ക്കാര്‍ കേരളത്തില്‍ അഴിമതിയും ഗുണ്ടായിസവുമാണ് നടത്തുന്നത്. സിപിഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ ഗുസ്തിയും ത്രിപുരയില്‍ ദോസ്തിയുമാണെന്ന് പ്രകാശ് ജാവദേക്കര്‍ വിമര്‍ശിച്ചു.
ജനങ്ങളുടെ കീശയിൽ കൈയിട്ട് വാരി ധൂർത്തടിക്കുന്ന സർക്കാരാണ് പിണറായി സർക്കാരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു , ഉപ്പ് തൊട്ട് കർപ്പൂരം വരെ ഉള്ള എല്ലാ സാധനങ്ങൾക്കും വില കൂടിയ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത് . വില കൂടാത്തത് പിണറായി വിജയന്റെ തലക്ക് മാത്രമാണന്നും സുരേന്ദ്രൻ പരിഹസിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.