പാർട്ടി പറഞ്ഞാൽ മത്സരിക്കും; വട്ടിയൂർക്കാവിൽ തികഞ്ഞ വിജയപ്രതീക്ഷയെന്ന് കുമ്മനം രാജശേഖരൻ

സംസ്ഥാന നേതൃത്വം തന്റെ പേരാണ് നിർദേശിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകും- കുമ്മനം പറഞ്ഞു.

news18-malayalam
Updated: October 1, 2019, 5:44 PM IST
പാർട്ടി പറഞ്ഞാൽ മത്സരിക്കും; വട്ടിയൂർക്കാവിൽ തികഞ്ഞ വിജയപ്രതീക്ഷയെന്ന് കുമ്മനം രാജശേഖരൻ
കുമ്മനം രാജശേഖരൻ
  • Share this:
തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയാകുമെന്ന് വ്യക്തമാക്കി കുമ്മനം രാജശേഖരൻ. പാർട്ടിയുടെ എത് തീരുമാനവും അംഗീകരിക്കുമെന്ന് കുമ്മനം പറഞ്ഞു. വട്ടിയൂർക്കാവിൽ തികഞ്ഞ വിജയ പ്രതീക്ഷയാണെന്നും കുമ്മനം വ്യക്തമാക്കി.

സംസ്ഥാന നേതൃത്വം തന്റെ പേരാണ് നിർദേശിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകും- കുമ്മനം പറഞ്ഞു.

also read:അമേരിക്കൻ സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി തിരിച്ചെത്തി; വൻസ്വീകരണമൊരുക്കി ബിജെപി പ്രവർത്തകർ

വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ ഇന്നുമുതൽ പ്രചാരണം ആരംഭിക്കും.ഗുജറാത്തിലായിരുന്ന കുമ്മനം തിരുവനന്തപുരത്തെത്തി.

കോന്നിയിൽ കെ സുരേന്ദ്രൻ തന്നെയാണ് ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങുന്നത്. ഔദ്യോഗിക പ്രഖ്യാപനം ആയില്ലെങ്കിലും പ്രചരണം ആരംഭിക്കാൻ സ്ഥാനാർഥികൾക്ക് നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.
First published: September 29, 2019, 8:23 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading