നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ശബരിമല' വാർഡിൽ ബിജെപിയ്ക്ക് വിജയം; പഞ്ചായത്തിൽ 5 സീറ്റ് എൻഡിഎക്ക്

  'ശബരിമല' വാർഡിൽ ബിജെപിയ്ക്ക് വിജയം; പഞ്ചായത്തിൽ 5 സീറ്റ് എൻഡിഎക്ക്

  ശബരിമല ഉൾപ്പെടുന്ന പെരുനാട് പഞ്ചായത്തിൽ ചരിത്രത്തിൽ ആദ്യമായാണ് എൻഡിഎ 5 സീറ്റുകളിൽ വിജയം നേടുന്നത്.

  Sabarimala

  Sabarimala

  • Share this:
   പത്തനംതിട്ട: ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന ശബരിമല വാർഡിൽ ബിജെപി സ്ഥാനാർഥിക്ക് ജയം. റാന്നി പെരുനാട് പഞ്ചായത്തിലെ 9ാം വാർഡാണ് ശബരിമല. ഇവിടെ ബിജെപി സ്ഥാനാർഥി മഞ്ജു പ്രമോദ് 91 വോട്ടിനാണ് വിജയിച്ചത്. മഞ്ജു പ്രമോദ് 406 വോട്ട് നേടിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ എൽഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞുമോൾക്ക് 315 വോട്ടുകൾ നീട്ടി. കോൺഗ്രസ് സ്ഥാനാർഥി മായയ്ക്ക് 179 വോട്ടുകളാണ് ലഭിച്ചത്.

   അതേസമയം റാന്നി പെരുനാട് പഞ്ചായത്തിലെ 15 വാർഡുകളിൽ 9 സീറ്റുകൾ നേടി എൽഡിഎഫ് ഭരണം തിരിച്ചു പിടിച്ചു. പഞ്ചായത്തിൽ അധികാരത്തിലിരുന്ന യുഡിഎഫ് ഇത്തവണ ഒരു സീറ്റിലൊതുങ്ങി. ശബരിമല ഉൾപ്പെടെ അഞ്ച് വാർഡുകളിൽ ജയിച്ച എൻഡിഎയാണ് പ്രധാന പ്രതിപക്ഷം. ശബരിമല കൂടാതെ പെരുനാട്, നരണംതോട്, കക്കാട്, മാടമൺ എന്നീ വാർഡുകളാണ് എൻഡിഎ സ്വന്തമാക്കിയത്. കണ്ണന്നുമൺ, നെടുമൺ എന്നീ വാർഡുകളിൽ ബിഡിജെഎസ് സ്ഥാനാർഥികൾ രണ്ടാം സ്ഥാനത്തെത്തി.

   ശബരിമല ഉൾപ്പെടുന്ന പെരുനാട് പഞ്ചായത്തിൽ ചരിത്രത്തിൽ ആദ്യമായാണ് എൻഡിഎ 5 സീറ്റുകളിൽ വിജയം നേടുന്നത്. ഇടതുപക്ഷം അധികാരത്തിലിരുന്ന പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് യുഡിഎഫ് ഭരണം പിടിച്ചത്.

   ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളിൽ ഒന്നായിരുന്നു റാന്നി പെരുനാട് പ‍ഞ്ചായത്ത്.  പെരുനാട് സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ തുടർന്നാണ് ദീർഘകാലത്തിന് ശേഷം 2015ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നത്. പത്ത് സീറ്റുകളിൽ കോൺഗ്രസും ഒരു സ്വതന്ത്രനും ഒരു കേരള കോൺഗ്രസ് മാണി വിഭാഗവുമാണ് ഉണ്ടായിരുന്നത്. പക്ഷെ ഭരണം തുടങ്ങി വളരെ പെട്ടെന്ന് തന്നെ യുഡിഎഫ് ജനങ്ങളുമായി അകന്നു. മെമ്പർമാർ അടക്കമുള്ള കോൺഗ്രസുകാർ സിപിഎമ്മിലേക്ക് പോവുകയും ചെയ്തു.

   ഇതിന് സമാന്തരമായി ആദിവാസി മേഖലകളിൽ തങ്ങളുടെ പ്രവർത്തനം സജീവമാക്കുകയായിരുന്നു ബിജെപി. ആദിവാസി കോളനികൾ കേന്ദ്രീകരിച്ച് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ വലിയ പ്രവർത്തനങ്ങൾ നടത്തി. ശബരിമലയുമായി ബന്ധപ്പെട്ട് വിശ്വാസപരമായി വളരെ തീവ്രതയുള്ളവരാണ് ഇവിടത്തെ ആദിവാസി വിഭാഗവും ഈഴവ വിഭാഗവും. വിശ്വാസവും അവരുടെ ജീവിതവും ശബരിമലയുമായി ബന്ധപ്പെട്ടതാണ്. ശബരിമലയുമായി ബന്ധപ്പെട്ട വ്യാപാരം ഉൾപ്പെടെയുള്ളവയുമായി ഇവരുടെ ജീവിതം ബന്ധപ്പെട്ടു കിടക്കുന്നു. ശബരിമല പ്രക്ഷോഭം തുടങ്ങുന്നത് തന്നെ ഇവിടത്തെ ആദിവാസി സ്ത്രീകളിൽ നിന്നാണ്.

   ALSO READ:Mucormycosis| ഒൻപത് മരണം; 44 പേർ ചികിത്സയിൽ; അഹമ്മദാബാദിൽ കോവിഡിന് ശേഷം അപൂർവ ഫംഗസ് രോഗം[NEWS]Best FIFA Awards 2020: മെസിയും റൊണാൾഡോയും അല്ല; റോബർട്ട് ലെവൻഡോവ്സ്കി ഫിഫയുടെ മികച്ച പുരുഷ ഫുട്ബോളർ
   [NEWS]
   ഷോപ്പിംഗ് മാളിൽ രണ്ടുയുവാക്കൾ അപമാനിക്കാൻ ശ്രമിച്ചതായി മലയാളി യുവനടിയുടെ വെളിപ്പെടുത്തൽ[NEWS]

   പിന്നീട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ ഇവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇത് ബിജെപി അനുകൂലമായി വലിയ മാറ്റം ഉണ്ടാക്കി. ചരിത്രത്തിൽ ആദ്യമായാണ് ഇത്തവണ ഇവിടെ ബിജെപിക്ക് സീറ്റ് കിട്ടുന്നത്.  പട്ടികജാതി - പട്ടികവർഗ വിഭാഗം, ഈഴവ, കത്തോലിക്കാ വിഭാഗം എന്നിവരാണ് ഇവിടത്തെ ജനവിഭാഗങ്ങൾ. കോട്ടയം ജില്ലാ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് കത്തോലിക്കാ വിഭാഗം ഉള്ളത്. പ്രധാനപ്പെട്ട ആദിവാസി കോളനികളും പഞ്ചായത്തിലുണ്ട്.
   Published by:Rajesh V
   First published:
   )}