തദ്ദേശ ഉപതെരഞ്ഞെടുപ്പ്: BJP സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു

സിപിഎമ്മിന്റെ വി.സൗമ്യ, കോൺഗ്രസിന്റെ ടി. സത്യരാജ് എന്നിവരായിരുന്നു എതിർ സ്ഥാനാർഥികൾ

news18
Updated: September 4, 2019, 3:08 PM IST
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: BJP  സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു
(പ്രതീകാത്മക ചിത്രം)
  • News18
  • Last Updated: September 4, 2019, 3:08 PM IST
  • Share this:
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ കാരോട് പഞ്ചായത്തിലെ കാന്തള്ളൂർ വാർഡിൽ ബിജെപിക്ക് ജയം. നിലവിൽ സിപിഎം സിറ്റിംഗ് ആയ ഇവിടെ ബിജെപി സ്ഥാനാർഥി കെ. പ്രമോദാണ് വിജയിച്ചത്. 34 വോട്ടുകൾക്കാണ് ജയം. സിപിഎമ്മിന്റെ വി.സൗമ്യ, കോൺഗ്രസിന്റെ ടി. സത്യരാജ് എന്നിവരായിരുന്നു എതിർ സ്ഥാനാർഥികൾ. ഇരുപത് വര്‍ഷത്തോളമായി സിപിഎം ഭരണത്തിലുള്ള വാർഡാണിത്.

Also Read-LIVE-തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ പുരോഗമിക്കുന്നു; ആദ്യ ഫലസൂചനകളിൽ യുഡിഎഫ് മുന്നിൽ

കനത്ത പോളിംഗായിരുന്നു ഈ പ്രദേശത്ത് നടന്നത്. 1190പേരുളള കാന്തള്ളൂരിൽ 1055പേരും വോട്ട് ചെയ്തിരുന്നു. കാന്തള്ളൂർ ഉൾപ്പെടെ തിരുവനന്തപുരം ജില്ലയിലെ നാല് വാർഡുകളാണ് എൽഡിഎഫിന് നഷ്ടമായത്. ബിജെപി ഒരിടത്ത് വിജയിച്ചപ്പോൾ മൂന്ന് വാർഡുകളിൽ യുഡിഎഫിനാണ് ജയം. ചെങ്കല്‍ പഞ്ചായത്തിലെ മര്യാപുരം , കുന്നത്തുകാല്‍ പഞ്ചായത്തിലെ നിലമാമൂട് , പാങ്ങോട് പഞ്ചായത്തിലെ അടപ്പുപാറ എന്നിവയാണ് യുഡിഎഫ് നേടിയത്.

ഇതുവരെയുള്ള ഫലം അനുസരിച്ച് പത്തു ജില്ലകളിലെ 27 വാർഡുകളിൽ ഇരുമുന്നണികളും പരസ്പരം സീറ്റുകൾ പിടിച്ചെടുത്തിട്ടുണ്ട്.  ഫലംവന്ന 26 വാർഡുകളിൽ 15 ഇടത്ത് യുഡിഎഫും 10 ഇടത്ത് എൽഡിഎഫും ഒരിടത്ത് ബിജെപിയുമാണ്  വിജയിച്ചിരിക്കുന്നത്.

First published: September 4, 2019, 12:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading