നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • BJP | കണ്ണൂരിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ശ്രമം; പിന്നിൽ മുസ്ലീം ലീഗ് പ്രവർത്തകരെന്ന് ആരോപണം

  BJP | കണ്ണൂരിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ശ്രമം; പിന്നിൽ മുസ്ലീം ലീഗ് പ്രവർത്തകരെന്ന് ആരോപണം

  ര​ണ്ട് സ്‌​കൂ​ട്ട​റി​ലെ​ത്തി​യ നാ​ല് പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ ആ​ഷി​ഖി​നെ തലശേരി സർക്കാർ ആശുപത്രിയിൽ പ്രവേശപ്പിച്ചു..

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ക​ണ്ണൂ​ര്‍: പാനൂരിൽ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നെ വെട്ടി പരിക്കേൽപ്പിച്ചു. പാ​നൂ​ര്‍ മൊ​ട്ടേ​മ്മ​ല്‍ ആ​ഷി​ഖി​ന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ യുവവിന് വെ​ട്ടേ​റ്റു. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ വൈ​ദ്യ​ര്‍ പീ​ടി​ക-​കു​റ്റേ​രി റോ​ഡ് ബൊ​മ്മ​ക്ക​ല്‍ വീ​ട് പ​രി​സ​ര​ത്ത് വ​ച്ചാ​ണ് ആക്രമണം ഉണ്ടായത്. ര​ണ്ട് സ്‌​കൂ​ട്ട​റി​ലെ​ത്തി​യ നാ​ല് പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ ആ​ഷി​ഖി​നെ പാ​നൂ​ര്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ര്‍​ന്ന് ത​ല​ശേ​രി സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. അതേസമയം സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ മു​സ്‌​ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്ന് ബി ജെ​ പി ആ​രോ​പി​ച്ചു. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ആഷിഖിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായി വിവരമുണ്ട്. പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

   കൊല്ലത്ത് അരിവാൾ ചുറ്റിക നക്ഷത്രത്തിന് വ്യാജൻ; രസീത് അടിച്ച് പണം പിരിക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ

   കൊല്ലം: തൊഴിലാളി സംഘടനയുടെ വ്യാജ രസീത് ഉപയോഗിച്ച് പണം പിരിച്ച രണ്ട് പേര്‍ പോലീസ് പിടിയിലായി. തിരുവനന്തപുരം പളളിക്കല്‍ കെ. കെ കോണം വാര്‍ഡില്‍ കോണത്ത് വീട്ടില്‍ അബ്ദുല്‍ സത്താര്‍ മകന്‍ അല്‍ അമീന്‍ (40), തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് വില്ലേജില്‍ വലിയവിള വടക്കേകുന്നത്ത് വീട്ടില്‍ അപ്പുക്കുട്ടന്‍ മകന്‍ മണിയപ്പന്‍ (61) എന്നിവരാണ് പോലീസ് പിടിയിലായത്. ശക്തികുളങ്ങര കല്ലുപ്പുറത്തുളള ഐസ് പ്ലാന്‍റില്‍ ആള്‍ ഇന്‍ഡ്യ സെന്‍ട്രല്‍ ട്രേഡ് യൂണിയന്‍ എന്ന സംഘടനയുടെ പേരില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നമുളള വ്യാജ രസീതും നോട്ടീസും ഉപയോഗിച്ച് പണപ്പിരിവിന് എത്തുകയായിരുന്നു.

   Also Read-Missing Case | ഇടുക്കിയിൽ സ്കൂളിലേക്ക് പോയ രണ്ടു കുട്ടികളെ കാണാതായതായി പരാതി

   ആയിരം രൂപ രസീത് എഴുതി നല്‍കി പണം ആവശ്യപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന പ്ലാന്‍റിലെ ജീവനക്കാരനോട് സി. പി. ഐ. എം തൊഴിലാളി സംഘടനയാണെന്ന് പറഞ്ഞാണ് ഇവര്‍ പണം ആവശ്യപ്പെട്ടത്. സംശയം തോന്നിയ മറ്റ് തൊഴിലാളികൾ പ്ലാന്‍റ് മാനേജരെ വിവരമറിയിച്ചു തിരികെ വന്ന് രസീത് പരിശോധിച്ചതിനെ തുടർന്ന് നടന്ന പരിശോധനയിലാണ് വ്യാജ സംഘടനയാണെന്ന് കണ്ടെത്തിയത്. ഇതേത്തുടർന്ന് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. പോലീസ് ഇവരെ ശക്തികുളങ്ങര നിന്നും പിടികൂടി. പരിശോധനയില്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും ഇവര്‍ പിരിവ് നടത്തിയതായി വ്യക്തമായി. ഇവർക്കൊപ്പം മറ്റാരെങ്കിലും പിരിവിനുണ്ടായിരുന്നോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.

   ശക്തികുളങ്ങര ഇന്‍സ്പെക്ടര്‍ ബിജു. യു, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അനീഷ്, ഷാജഹാന്‍, എ.എസ്സ്.ഐ മാരായ സുനില്‍കുമാര്‍, അനില്‍കുമാര്‍ എസ്.സി.പി.ഒ മാരായ ബിജു, ശ്രീലാല്‍ സി.പി.ഒ സൗമ്യ എന്നിവരടങ്ങിയ സംഘമാണ് തട്ടിപ്പുകാരെ പിടികൂടിയത്. പ്രതികളെ കൊല്ലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
   Published by:Anuraj GR
   First published:
   )}