വാളയാർ സമരപ്പന്തലിൽ ബിജെപി പ്രവർത്തകരുടെ 'തമാശ പ്രസംഗം'; വീഡിയോ പുറത്ത്

ബി ജെ പി നടത്തിയ നൂറ് മണിക്കൂർ സമരത്തിന്റെ വേദിയിൽ ചിലർ രാത്രി നടത്തിയ തമാശ പ്രസംഗമാണ് പുറത്തുവിട്ടിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: November 5, 2019, 8:08 PM IST
വാളയാർ സമരപ്പന്തലിൽ ബിജെപി പ്രവർത്തകരുടെ 'തമാശ പ്രസംഗം'; വീഡിയോ പുറത്ത്
bjp walayar
  • Share this:
പാലക്കാട്: വാളയാർ സമര പന്തലില്‍ ബിജെപി പ്രവർത്തകര്‍ നടത്തിയ തമാശ പുറത്തുവിട്ട് എതിരാളികൾ. തമാശ രൂപേണ നടത്തിയ ബിരിയാണി പ്രസംഗത്തിന്റെ വീഡിയോയാണ് എതിരാളികൾ പ്രചരിപ്പിച്ചിരിക്കുന്നത്.

also read:'അലനും താഹയും കോഴിക്കോട് ജയിലിൽ സുരക്ഷിതരല്ല'; ജയിൽ മാറ്റം ആവശ്യപ്പെട്ട് സൂപ്രണ്ടിന്റെ കത്ത്

ബി ജെ പി നടത്തിയ നൂറ് മണിക്കൂർ സമരത്തിന്റെ   വേദിയിൽ ചിലർ രാത്രി നടത്തിയ തമാശ പ്രസംഗമാണ് പുറത്തുവിട്ടിരിക്കുന്നത്. സംഭവം വിവാദമായിരിക്കുകയാണ്.

പ്രദേശവാസികളായ മനു, സുഭാഷ് എന്നിവരാണ് വീഡിയോയിലുള്ളതെന്ന് നാട്ടുകാർ പറയുന്നു.   'ജയേട്ടൻ  ബിരിയാണി വാങ്ങി തരും.. പേടിക്കേണ്ട എല്ലാവർക്കും സുഖമായി കഴിക്കാം' എന്ന് പറയുന്നതാണ് ഒരു  ദൃശ്യം. മറ്റൊരാൾ തമാശ രൂപത്തിൽ പ്രസംഗം നടത്തുന്നതും വീഡിയോയിൽ കാണാം.

വാളയാറിൽ നീതി തേടി പ്രതിപക്ഷ പാർട്ടികളൊന്നാകെ സമര രംഗത്താണ്. പുനരന്വേഷണം ആവശ്യപ്പെട്ട് ബിജെപിയുടെ നൂറ് മണിക്കൂർ സമരവും കോൺഗ്രസ് ഉപവാസവുമെല്ലാം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇപ്പോൾ വാളയാർ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ അനിശ്ചിതകാല റിലേ നിരാഹാര സമരം നടക്കുകയാണ്.
First published: November 5, 2019, 8:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading