സർവ്വകക്ഷിയോഗത്തിൽ പങ്കെടുക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് ബിജെപി
സർവ്വകക്ഷിയോഗത്തിൽ പങ്കെടുക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് ബിജെപി
പി.എസ് ശ്രീധരൻപിള്ള
Last Updated :
Share this:
പത്തനംതിട്ട: ശബരിമല വിഷയത്തിൽ വിളിച്ച സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കുന്ന കാര്യം ആലോചിച്ച് മാത്രമെന്ന് ബിജെപി അധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻപിളള. വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കുന്നതിൽ സർക്കാർ ഇനിയും ആത്മാർത്ഥ തെളിയിക്കേണ്ടതുണ്ട്. തുടർ പ്രക്ഷോഭത്തെ കുറിച്ച് എൻ ഡി എ നേതാക്കൾ അടുത്ത ദിവസം കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
സുപ്രീം കോടതി അത്യപൂർവ്വമായ രീതിയിലാണ് ശബരിമല വിധിയുടെ പുനപരിശോധന ഹർജികൾ പരിഗണിച്ചതെന്ന് പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. അതു കൊണ്ട് ജനുവരി 22 വരെ വിധി നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ വിട്ടു നിൽക്കണം. സർവ്വകക്ഷി യോഗത്തിലേക്ക് പോകുന്നത കാര്യം എൻ ഡി എ നേതാക്കളുമായി കൂടിയാലോചിച്ച് മാത്രം.
ശബരിമല സംരക്ഷണ യാത്ര സമാപിച്ച സാഹചര്യത്തിൽ തുടർ പ്രക്ഷോഭത്തെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാസർഗോഡിലെ മധൂരിൽ നിന്ന് 500 കിലോമീറ്ററിലധികം ദൂരം പിന്നിട്ട് പത്തനംതിട്ടയിൽ സമാപിച്ച ശബരിമല സംരക്ഷണ രഥയാത്ര പ്രവർത്തകർക്ക് ആവേശം പകർന്നതായാണ് വിലയിരുത്തൽ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
സർവ്വകക്ഷിയോഗത്തിൽ പങ്കെടുക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് ബിജെപി
Rahul Gandhi's Office attack | 'രാഹുൽ ഗാന്ധിയുടേത് ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന എം.പി ഓഫീസ്; ആക്രമണം ജനവിരുദ്ധം': ജോയ് മാത്യൂ
Rahul Gandhi's Office attack | രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം; 'നേതൃത്വം അറിയാത്ത സമരം'; തള്ളിപ്പറഞ്ഞ് SFI സംസ്ഥാന കമ്മിറ്റി
Rahul Gandhi's Office attack | രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം: എഡിജിപി അന്വേഷിക്കും; ഡിവൈഎസ്പിക്ക് സസ്പെൻഷൻ
Rahul Gandhi's Office attack | രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് AIYF
Rahul Gandhi's Office attack | 'രാഹുലിന്റെ ഓഫീസ് ആക്രമണം ബി.ജെ.പിക്കുള്ള സി.പി.എം പിന്തുണ': കെ.എം ഷാജി
Rahul Gandhi's Office attack | 'രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ'; ബിജെപി നേതൃത്വത്തെ സന്തോഷിപ്പിക്കാനെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ
Rahul Gandhi's Office attack | രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം; എകെജി സെന്ററിലേക്ക് മാർച്ച്
Medisep | സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി ജൂലൈ ഒന്നു മുതൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
CM Pinarayi | രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം: കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് IAS തലപ്പത്ത് അഴിച്ചുപണി; ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റി