• HOME
  • »
  • NEWS
  • »
  • kerala
  • »
  • Palakkad Murder | ശ്രീനിവാസൻ വധം; തെളിവെടുപ്പിനിടെ പ്രതികൾക്ക് നേരെ ബിജെപി-യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം

Palakkad Murder | ശ്രീനിവാസൻ വധം; തെളിവെടുപ്പിനിടെ പ്രതികൾക്ക് നേരെ ബിജെപി-യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം

പ്രതികൾക്കെതിരെ പ്രതിഷേധ മുദ്രാവാക്യവുമായി അടുത്തെത്തിയ പ്രവർത്തകരെ ഏറെ പ്രയാസപ്പെട്ടാണ് പൊലീസ് തടഞ്ഞു നിർത്തിയത്.

പ്രതിഷേധവുമായെത്തിയ ബിജെപി-യുവമോർച്ച പ്രവർത്തകർ

പ്രതിഷേധവുമായെത്തിയ ബിജെപി-യുവമോർച്ച പ്രവർത്തകർ

  • Share this:
പാലക്കാട് (Palakkad) ആർഎസ്എസ് (RSS) നേതാവ് ശ്രീനിവാസൻ വധക്കേസിലെ (Sreenivasan Murder) പ്രതികളുമായുള്ള തെളിവെടുപ്പിനിടെ ബിജെപി (BJP) - യുവമോർച്ച (Yuva Morcha) പ്രവർത്തകരുടെ പ്രതിഷേധം. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികളിലൊരാളായ അബ്ദുറഹ്മാനെ കൊലപാതകം നടന്ന മേലാമുറിയിലെത്തിച്ചപ്പോഴാണ് ഒരു സംഘം ബിജെപി- യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

പ്രതികൾക്കെതിരെ പ്രതിഷേധ മുദ്രാവാക്യവുമായി അടുത്തെത്തിയ പ്രവർത്തകരെ ഏറെ പ്രയാസപ്പെട്ടാണ് പൊലീസ് തടഞ്ഞു നിർത്തിയത്. യുവമോർച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ്റെ  നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 

തെളിവെടുപ്പിനിടെ  അബ്ദുറഹ്മാൻ ഉപയോഗിച്ച കൊടുവാൾ കണ്ടെത്തി. ഇന്നലെ അറസ്റ്റിലായ അബ്ദുറഹ്മാൻ,  ഫിറോസ് എന്നിവരുമായി നടത്തിയ തെളിവെടുപ്പിലാണ് ആയുധം കണ്ടെത്തിയത്. പാലക്കാട് കല്ലേക്കാടിന് സമീപം തുറസ്സായ സ്ഥലത്ത് നിന്നുമാണ് ശ്രീനിവാസനെ വെട്ടാൻ അബ്ദുറഹ്മാൻ   ഉപയോഗിച്ച കൊടുവാൾ കണ്ടെത്തിയത്. പുതിയ കൊടുവാളിൽ രക്തക്കറ പുരണ്ടിരുന്നു. ഇവിടെ ഒരു  മുളങ്കൂട്ടത്തിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞാണ് ആയുധം ഒളിപ്പിച്ചത്‌. 

ശ്രീനിവാസനെ വെട്ടിയ മൂന്നു പേരിൽ ഒരാളായ അബ്ദുറഹ്മാനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. അബ്ദുറഹ്മാൻ സഞ്ചരിച്ച ബൈക്ക് ഓടിച്ച ഫിറോസുമായും പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതികൾ വസ്ത്രങ്ങൾ മേടിച്ച കടമ്പഴിപ്പുറത്തെത്തിച്ചും തെളിവെടുപ്പ് നടത്തി. ശേഷം മംഗലാംകുന്നിൽ ഈ വസ്ത്രങ്ങൾ ഉപേക്ഷിച്ച സ്ഥലത്തും പൊലീസ് തെളിവെടുപ്പ് നടത്തി.

Also read- Pocso | എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ 72കാരന് 65 വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും

അതേസമയം, സുബൈർ വധക്കേസിലെ പ്രതികൾക്ക് വേണ്ടി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. പ്രതികളായ  രമേശ്, ശരവണൻ, അറുമുഖം എന്നിവരെ ദൃക്സാക്ഷികളും സുബൈറിൻ്റെ പിതാവ് അബൂബക്കറും കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞറിഞ്ഞിരുന്നു. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനുമായാണ് കസ്റ്റഡി ആവശ്യപ്പെടുന്നത്.

Palakkad Murder| ശ്രീനിവാസൻ‌ വധക്കേസ്: കൊലയാളി സംഘത്തിന്റെ ബൈക്ക് ഓടിച്ചത് ഇഖ്ബാൽ; ഫയാസ് ഗൂഢാലോചന നടത്തിയവരിൽ മുഖ്യ പ്രതി

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ (Sreenivasan murder) ഇന്നലെ അറസ്റ്റിലായ അബ്ദുൾ ഖാദർ എന്ന ഇഖ്ബാൽ , ഫയാസ് എന്നിവരുടെ തെളിവെടുപ്പ് ഇന്ന് നടക്കും. പ്രതികൾ കൈവശം വെച്ച ആയുധവും മൊബൈൽ ഫോണും ഇനി കണ്ടെത്താനുണ്ട്.

ശ്രീനിവാസനെ കൊലപ്പെടുത്തിയ ആറംഗ സംഘത്തിൽ ഒരു ബൈക്ക് ഓടിച്ചത് അബ്ദുൾ ഖാദറാണ്. ഫയാസ് ഗൂഡാലോചന നടത്തിയവരിൽ മുഖ്യ പ്രതിയാണ്. തെളിവെടുപ്പിന് ശേഷം ഇരുവരെയും പാലക്കാട് കോടതിയിൽ ഹാജരാക്കും.

കേസിൽ ഇതുവരെ ഒൻപത് പേരാണ് അറസ്റ്റിലായത്. കൊലയാളി സംഘത്തിൽപ്പെട്ട അഞ്ചു പേരെ ഉടൻ പിടികൂടുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ശ്രീനിവാസന്റെ കൊലപാതകം നടന്ന് ഒരാഴ്ച്ച പിന്നിടുമ്പോഴാണ് കേസിൽ നിർണായക അറസ്റ്റ് ഉണ്ടാകുന്നത്.
Published by:Naveen
First published: