Gold Smuggling Case| സ്വർണ്ണക്കടത്ത് കേസിൽ പ്രതികൾക്ക് സിപിഎം നിയമസഹായം നൽകുന്നു: കെ.സുരേന്ദ്രൻ

കോടിയേരി ബാലകൃഷ്ണൻ ആർ.എസ്.എസ്- കോൺഗ്രസ് ബന്ധം ആരോപിക്കുന്നത് സ്വർണ്ണക്കടത്ത് കേസിൽ നിന്നും ശ്രദ്ധതിരിക്കാനാണെന്നും സുരേന്ദ്രൻ

News18 Malayalam | news18-malayalam
Updated: August 1, 2020, 7:12 PM IST
Gold Smuggling Case| സ്വർണ്ണക്കടത്ത് കേസിൽ പ്രതികൾക്ക് സിപിഎം നിയമസഹായം നൽകുന്നു: കെ.സുരേന്ദ്രൻ
കെ. സുരേന്ദ്രൻ
  • Share this:
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് സി.പി.എം നിയമസഹായം നൽകുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇതിനുവേണ്ടി സി.പി.എം ബന്ധമുള്ള അഭിഭാഷകർ എറണാകുളത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കേരള പൊലീസ് സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള തീരുമാനം ദുരൂഹമാണ്. തെളിവുകൾ നശിപ്പിച്ച് പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണിത്. കോടിയേരി ബാലകൃഷ്ണൻ ആർ.എസ്.എസ്- കോൺഗ്രസ് ബന്ധം ആരോപിക്കുന്നത് സ്വർണ്ണക്കടത്ത് കേസിൽ നിന്നും ശ്രദ്ധതിരിക്കാനാണെന്നും സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയെ ന്യായീകരിക്കാൻ കോടിയേരിക്ക് എന്ത് ധാർമ്മികതയാണുള്ളത്? ദുബായിൽ കൊടിയേരിയുടെ മകൻ അറബിക്ക് കൊടുക്കാനുള്ള 13 കോടിയുടെ സാമ്പത്തിക ഇടപാട് ഒത്തുതീർപ്പാക്കിയത് ആരാണ്? എങ്ങനെയാണ് മകൻ്റെ പേരിൽ മഹാരാഷ്ട്രയിലുള്ള ഡി.എൻ.എ കേസ് ഒതുക്കിയത്. ഇരയായ സ്ത്രീ ആവശ്യപ്പെട്ട അഞ്ചുകോടി രൂപ കൊടുത്തോ എന്നതിന് അദ്ദേഹം മറുപടി പറയണം. രാഷ്ട്രീയ ധാർമ്മികതയും സദാചാരവും പ്രസംഗിക്കാൻ ഒരു സി.പി.എം നേതാവിനും യോഗ്യതയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

TRENDING:Covid 19| സംസ്ഥാനത്തു ഇന്ന് 1129 പേർക്കു കോവിഡ്; 880 പേർക്കു സമ്പർക്കത്തിലൂടെ രോഗം[NEWS]കുറുനരി മോഷ്ടിക്കരുത്.....!! കുറുനരി ശരിക്കും മോഷ്ടിച്ചു അതും നൂറോളം ചെരിപ്പുകൾ[NEWS]അയോധ്യ രാമക്ഷേത്രം: എൽ.കെ അദ്വാനിക്ക് ഭൂമി പൂജ ക്ഷണം ഫോണിലൂടെ[NEWS]
ലോകമെങ്ങും കൊട്ടിഘോഷിച്ച കേരള മോഡൽ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ സ്വർണ്ണ കള്ളക്കടത്തിന് കൂട്ടുനിൽക്കുന്നതാണോയെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ് ചോദിച്ചു. ലോകമെങ്ങും കൊറോണക്കെതിരെ പോരാട്ടം നടത്തുമ്പോൾ കേരള മുഖ്യമന്ത്രി സ്വർണ്ണക്കള്ളക്കടത്തിന് സഹായം നൽകുന്നു എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്നാവശ്യപ്പെട്ട് ബി ജെ പി ആസ്ഥാനത്ത് ഒ രാജഗോപാൽ എംഎൽഎ നടത്തുന്ന ഉപവാസ സമരം വീഡിയൊ കോൺഫറൻസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് നടന്നുകൊണ്ടിരിയുന്നത് ഏറ്റവും വലിയ അഴിമതി ഭരണമാണ്. ലാവ്ലിൻ കേസിനെക്കാൾ ഗുരുതരമായതാണ് സ്വർണ്ണക്കള്ളക്കടത്ത് കേസ്. രാജ്യദ്രോഹ പ്രവർത്തനത്തിനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സഹായം നൽകുന്നത്. പിണറായിയുടെ മന്ത്രിസഭയിലെ ഒരു മന്ത്രി തന്നെ കളളക്കടത്ത് കേസിൽ പ്രതികളായ വരുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ടാണ് അന്താരാഷ്ട്ര കള്ളക്കടത്തുകാർക്കായി ഇടപെട്ടത്. മന്ത്രി കെ.ടി.ജലീൽ സംശയത്തിലാണ്. എല്ലാ ചട്ടങ്ങളും മറികടന്നാണ് മന്ത്രി ഇവരോട് അടുപ്പത്തിലായത്. കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷുമായി മന്ത്രി ജലീലിനുള്ള ബന്ധം അന്വേഷിക്കണം. ഇതെകുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാണമെന്ന് ഭൂപേന്ദ്ര യാദവ് ആവശ്യപ്പെട്ടു.

അതേസമയം സ്വർണ്ണക്കള്ളക്കടത്ത് കേസിൻറെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി വി.മുരളീധരൻ നാളെ ഉപവസിക്കും. ഡൽഹിയിലെ വീട്ടിൽ സംഘടിപ്പിച്ചിട്ടുള്ള ഉപവാസ സമരം ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുരളീധര റാവു ഉദ്ഘാടനം ചെയ്യും. ഉപവാസ സമരത്തിൻറെ സമാപനത്തോടനുബന്ധിച്ച് വൈകിട്ട് കൊല്ലം ജില്ലയിലെ ബിജെപി പ്രവർത്തകരുടെ വെർച്ച്വൽ റാലിയും ഉണ്ടായിരിക്കും.
Published by: user_49
First published: August 1, 2020, 7:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading