നമ്പി നാരായണനെ പത്മഭൂഷണ്‍ ശിപാര്‍ശ ചെയ്തത് ബിജെപി എംപി രാജീവ് ചന്ദ്രശേഖര്‍
നമ്പി നാരായണനെ പത്മഭൂഷണ്‍ ശിപാര്‍ശ ചെയ്തത് ബിജെപി എംപി രാജീവ് ചന്ദ്രശേഖര്‍
news18
Last Updated :
Share this:
തിരുവനന്തപുരം: ഐ.എസ്.ആര്.ഒ മുന്‍ ശാസ്ത്രഞ്ജന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ ബഹുമതി നല്കാന് കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ശിപാര്‍ശ ചെയ്തത് ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖര്‍. ഇതിനിടെ നമ്പി നാരായണനെ സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും വ്യക്തമാക്കിയിട്ടുണ്ട്.
നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെ വിമര്‍ശിച്ച് മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തിന് എന്ത് മഹാകാര്യമാണ് നമ്പി നാരായണന് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചവര്‍ ഇക്കാര്യം വ്യക്തമാക്കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം സെന്‍കുമാര്‍ പറഞ്ഞതെല്ലാം അബദ്ധമാണെന്ന് നമ്പി നാരായണന് പ്രതികരിച്ചു. ആരുടെ ഏജന്റായാണ് സെന്‍കുമാര്‍ സംസാരിക്കുന്നതെന്ന് അറിയില്ല. സെന്‍കുമാറിന്റെ പരാമര്‍ശം കോടതിയലക്ഷ്യമാണെന്നും നമ്പി നാരായണന് ചൂണ്ടിക്കാട്ടി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.