• HOME
  • »
  • NEWS
  • »
  • kerala
  • »
  • P C George | പി സി ജോര്‍ജിന്റെ വാഹനം തടഞ്ഞ് ബിജെപിയുടെ ഐക്യദാര്‍ഢ്യം; കരിങ്കൊടി കാട്ടി ഡിവൈഎഫ്ഐ പ്രതിഷേധം

P C George | പി സി ജോര്‍ജിന്റെ വാഹനം തടഞ്ഞ് ബിജെപിയുടെ ഐക്യദാര്‍ഢ്യം; കരിങ്കൊടി കാട്ടി ഡിവൈഎഫ്ഐ പ്രതിഷേധം

കരിങ്കൊടി കാട്ടിയ ഡിവൈഎഫ്ഐ പ്രവര്‍ത്തര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ചിലര്‍ വാഹനത്തിന് നേരെ മുട്ടയെറിയുകയും ചെയ്തു.

  • Share this:
    തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പി സി ജോര്‍ജിന്റെ (P C George) വാഹനം തടഞ്ഞ് ബിജെപി(BJP) പ്രവര്‍ത്തകര്‍. വാഹനം തടഞ്ഞുനിര്‍ത്തി പി.സി.ജോര്‍ജിന് അഭിവാദ്യമര്‍പ്പിച്ച ശേഷമാണ് വാഹനം കടത്തിവിട്ടത്. തിരുവനന്തപുരം വട്ടപ്പാറയില്‍ വെച്ചാണ് പിസി ജോര്‍ജുമായി വന്ന വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്.

    പിന്തുണ അറിയിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് പി സി ജോര്‍ജ് നന്ദി പറഞ്ഞു. അതേസമയം, പട്ടത്ത് പി സി ജോര്‍ജിനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തി. വാഹനം നാലഞ്ചിറയിലെത്തിയപ്പോള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വാഹനത്തിന് നേരെ പ്രതിഷേധവുമായി എത്തിയത്.

    കരിങ്കൊടി കാട്ടിയ ഡിവൈഎഫ്ഐ പ്രവര്‍ത്തര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ചിലര്‍ വാഹനത്തിന് നേരെ മുട്ടയെറിയുകയും ചെയ്തു. പിസി ജോര്‍ജിനെ വീട്ടില്‍ അതിക്രമിച്ച് കയറി പൊലീസ് കസ്റ്റഡിയിലെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു.

    Also Read-PC George | വിദ്വേഷ പ്രസംഗം: പിസി ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

    ഇന്ന് പുലര്‍ച്ചെയാണ് പി.സി.ജോര്‍ജിനെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം എ.ആര്‍.ക്യാമ്പിലെത്തിച്ച പിസി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തും. മുസ്ലിം മതമൗലികവാദികള്‍ വര്‍ഗീയ വിഷം ചീറ്റിയിട്ടും ഒരു നടപടിയും എടുക്കാത്ത സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് പിസി ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തതോടെ വ്യക്തമാകുന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

    Also Read-PC George | 'പി.സി ജോർജിനെ കസ്റ്റഡിയിലെടുത്തത് വീട്ടിൽ അതിക്രമിച്ച് കയറി'; അഭിപ്രായസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമെന്ന് ബിജെപി

    മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പി സി ജോര്‍ജിനെതിരെ കഴിഞ്ഞ ദിവസം രാത്രിയിലാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് പി സി ജോര്‍ജിനെതിരെ കേസെടുത്തത്. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. യൂത്ത് ലീഗ് ഉള്‍പ്പെടെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

    Also Read-PC George | 'തോന്നിവാസങ്ങള്‍ പുലമ്പുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പാണ്; പിണറായി വേറെ ലെവലാണ്'; കെ ടി ജലീല്‍

    അനന്തപുരി ഹിന്ദു മഹാസഭയുടെ സമ്മേളനത്തിനിടെയാണ് മുന്‍ എം.എല്‍.എ. പി.സി. ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയത്. കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നു, ജനസംഖ്യ വര്‍ധിപ്പിച്ച് മുസ്ലീം രാജ്യമാക്കാന്‍ ശ്രമിക്കുന്നു.,പുരോഹിതര്‍ ഭക്ഷണത്തില്‍ തുപ്പിയ ശേഷം വിതരണം ചെയ്യുന്നു എന്നിങ്ങനെയായിരുന്നു പിസി ജോര്‍ജ് ആരോപണങ്ങള്‍ ഉന്നയിച്ചത്.
    Published by:Jayesh Krishnan
    First published: