നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ബി ജെ എസ്; വൈക്കം, കൊടുങ്ങല്ലൂര്‍ സീറ്റുകള്‍ യുഡിഎഫിനോട് ആവശ്യപ്പെടും

  നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ബി ജെ എസ്; വൈക്കം, കൊടുങ്ങല്ലൂര്‍ സീറ്റുകള്‍ യുഡിഎഫിനോട് ആവശ്യപ്പെടും

  ഫെബ്രുവരി 24ന് യുഡിഎഫ് യോഗം ചേരാനിരിക്കെയാണ് ബിഡിജെഎസ് വിട്ടുവന്നവര്‍ മത്സരസന്നദ്ധത പ്രകടമാക്കിയത്.

  BJS

  BJS

  • Share this:
   കൊച്ചി: ബി ഡി ജെ എസ് പിളർന്നു പുതുതായി രൂപീകരിച്ച ഭാരതീയ ജനസേന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു. യുഡിഎഫിൽ പ്രവർത്തിക്കാൻ താല്പര്യം അറിയിക്കുകയും പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത ഭാരതീയ ജനത സേന, തങ്ങളെ യുഡിഎഫ് പരിഗണിക്കും എന്ന പ്രതീക്ഷയിലാണ്. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര തൃശ്ശൂർ ജില്ലയിൽ പ്രവേശിക്കുമ്പോൾ ആയിരുന്നു ബിജെ എസ് പിന്തുണ അറിയിച്ചത്.

   നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈക്കം, കൊടുങ്ങല്ലൂര്‍ സീറ്റുകള്‍ അനുവദിക്കണമെന്ന് യുഡിഎഫിനോട് ആവശ്യപ്പെടാനാണ് പാര്‍ട്ടി തീരുമാനം. ഫെബ്രുവരി 24ന് യുഡിഎഫ് യോഗം ചേരാനിരിക്കെയാണ് ബിഡിജെഎസ് വിട്ടുവന്നവര്‍ മത്സരസന്നദ്ധത പ്രകടമാക്കിയത്. വൈക്കത്ത് നീലകണ്ഠന്‍ മാസ്റ്ററുടെ പേരാണ് ബിജെഎസ് മുന്നോട്ട് വയ്ക്കുന്നത്.   കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി നിന്ന് 30000ല്‍പരം വോട്ടുകള്‍ നീലകണ്ഠന്‍ മാസ്റ്റര്‍ നേടുകയുണ്ടായി. കൊടുങ്ങല്ലൂരില്‍ 2016ല്‍ ബിഡിജെഎസ് നേടിയ 35000 വോട്ടുകളാണ്. ഇവിടെ ബി ഡി ജെ എസിലെ പ്രധാനപ്പെട്ട നേതാക്കള്‍ ബിജെഎസില്‍ ചേര്‍ന്നത് ഇക്കുറി തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് നേതാക്കള്‍ അവകാശപ്പെടുന്നു.

   അതേസമയം 45 ലക്ഷം സമുദായ അംഗങ്ങളും ഒരു ലക്ഷം സജീവ മെമ്പർമാരുള്ള വിശ്വകർമ്മ സമുദായത്തിന്റെ നാഷണൽ ലേബർ പാർട്ടി ബിജെഎസിൽ ലയിക്കാൻ തീരുമാനിച്ചു. മാര്‍ച്ച് ആദ്യവാരം തിരുവനന്തപുരത്ത് ലയന സമ്മേളനം നടക്കും. ഇതിനിടെ എറണാകുളം ജില്ലയില്‍ ബിഡിജെഎസില്‍ നിന്നും നിരവധി നേതാക്കളും പ്രവര്‍ത്തകരും ബിജെഎസില്‍ ചേര്‍ന്നു.   പറവൂരില്‍ 17 മണ്ഡലം-പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളും, ആലുവയില്‍ നിയോജകമണ്ഡലം പ്രസിഡന്റ്‌ അടക്കം 10 ഭാരവാഹികളും ബിജെഎസിന്റെ ഭാഗമായതായി നേതാക്കള്‍ അവകാശപ്പെട്ടു.

   You may also like:ആറ് കാലും രണ്ട് വാലുമായി ജനനം; ശാസ്ത്ര ലോകത്തിന് അത്ഭുമായി സ്കിപ്പി എന്ന പട്ടിക്കുഞ്ഞ്

   സമുദായത്തിൻറെ വലിയൊരു വിഭാഗം പേരുടെയും വോട്ട് ഉറപ്പിച്ചു നിർത്താൻ ബിജെ എസിനു കഴിയുമെന്നു തന്നെയാണ് നേതാക്കൾ അവകാശപ്പെടുന്നത്. അതോടൊപ്പം രാഷ്ട്രീയപരമായി ബിഡിജെഎസിനു ജനപിന്തുണ നഷ്ടപ്പെട്ടുവെന്നു ബി ജെ എസ് ചൂണ്ടിക്കാട്ടുന്നു. ബിജെപിയുടെ പാളയത്തിലേക്ക് അണികളെ എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ ബി ഡി ജെ എസ് നടത്തുന്നതെന്ന് ബി ജെ എസ് പറയുന്നു.

   You may also like:'കഴിവ് പാരമ്പര്യമായി കിട്ടുന്നതാണ്'; വിസ്മയ മോഹൻലാലിനെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ

   ഭൂരിഭാഗം പ്രവർത്തകരും സമുദായാംഗങ്ങളും ഇത് തിരിച്ചറിഞ്ഞതായും ഇവർ ചൂണ്ടിക്കാട്ടുന്നു . ജനവിരുദ്ധ നയങ്ങൾ തുടരുന്ന കേന്ദ്രസർക്കാരിനും അതോടൊപ്പം തന്നെ സംസ്ഥാനത്ത് ഇടതുമുന്നണിക്കുമെതിരെ ഒരു വിധിയെഴുത്ത് ഉണ്ടാകുമെന്നും ഇക്കാര്യത്തിൽ ബി ജെ എസ് പിന്തുണ നിർണായകമാകും എന്നുമാണ് നേതാക്കൾ വിലയിരുത്തുന്നത്. അതുകൊണ്ട് നിയമസഭാ സീറ്റ് എന്ന തങ്ങളുടെ ആവശ്യം യു ഡി എഫ് അനുഭാവപൂർവ്വം പരിഗണിക്കുമെന്നും ഇവർ പ്രതീക്ഷിക്കുന്നു.
   Published by:Naseeba TC
   First published:
   )}