ബ്ലാക്ക് ഫംഗസ്; സംസ്ഥാനത്ത് നാലു പേര്‍ കൂടി മരിച്ചു

കോട്ടയം, എറണാകുളം ജില്ലകളില്‍ ചികിത്സയിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്

News18 Malayalam

News18 Malayalam

 • Share this:
  തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് നാലു പേര്‍ കൂടി മരിച്ചു. കോട്ടയം, എറണാകുളം ജില്ലകളില്‍ ചികിത്സയിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. രണ്ടു പേര്‍ എറണാകുളം ജില്ല സ്വദേശികളും രണ്ടു പേര്‍ പത്തനംതിട്ട സ്വദേശികളുമാണ്.

  രോഗം മൂര്‍ച്ഛിച്ചാണ് മരണം സംഭവിച്ചത്. എറണാകുളം ജില്ലയില്‍ ഇതുവരെ ആറു ബ്ലാക്ക് ഫംഗസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബ്ലാക്ക് ഫംഗസ് ബാധിച്ച് മൂന്നു പേര്‍ സംസ്ഥാനത്ത് ശനിയാഴ്ച മരിച്ചിരുന്നു. 

  അതേസമയം സംസ്ഥാനത്ത് ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം 1322, കണ്ണൂര്‍ 1265, ഇടുക്കി 837, പത്തനംതിട്ട 815, കാസര്‍ഗോഡ് 555, വയനാട് 486 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

  Also Read-Covid Vaccine | വാക്‌സിന്‍ വില്‍പനയില്‍ കരാര്‍ കേന്ദ്രസര്‍ക്കാരുമായി മാത്രം; സംസ്ഥാനങ്ങളുമായി കരാറിലേര്‍പ്പെടാന്‍ സാധിക്കില്ല; മൊഡേണ

  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,205 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,87,94,256 സാമ്പിളുകളാണ് പരിശോധിച്ചത്.

  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 37,316 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 4869, കൊല്ലം 2705, പത്തനംതിട്ട 1483, ആലപ്പുഴ 386, കോട്ടയം 1467, ഇടുക്കി 1101, എറണാകുളം 4016, തൃശൂര്‍ 4874, പാലക്കാട് 3168, മലപ്പുറം 5502, കോഴിക്കോട് 4398, വയനാട് 449, കണ്ണൂര്‍ 1951, കാസര്‍ഗോഡ് 947 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,77,598 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 20,62,635 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

  Also Read-സിബിഎസ്ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കില്ല; തീയതി അടുത്താഴ്ച പ്രഖ്യാപിക്കും

  സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,56,865 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,17,798 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 39,067 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3606 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
  Published by:Jayesh Krishnan
  First published:
  )}