news18
Updated: September 10, 2019, 9:26 PM IST
സിനഗോഗിന് 400 വർഷത്തിലേറെ പഴക്കം
- News18
- Last Updated:
September 10, 2019, 9:26 PM IST
കൊച്ചി: പൈതൃക സ്മാരകങ്ങളിൽ ഒന്നായ മട്ടാഞ്ചേരിയിലെ കറുത്ത ജൂതന്മാരുടെ സിനഗോഗ് തകർന്നു. കനത്ത മഴയെ തുടർന്നാണ് 400 വർഷത്തിലേറെ പഴക്കമുള്ള സിനഗോഗ് തകർന്നത്. 2014 മുതൽ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലായിരുന്നു ജൂതപ്പള്ളി.
കറുത്ത ജൂതന്മാർ എന്നറിയപ്പെട്ടിരുന്ന മലബാർ ജൂതന്മാർക്ക് വേണ്ടി മട്ടാഞ്ചേരി മരക്കടവിൽ നിർമിക്കപ്പെട്ടതാണിത്. പള്ളിയും പരിസരവും സ്വകാര്യ വ്യക്തികൾ കൈയടക്കിയതോടെ കുറച്ച് നാൾ മുൻപ് വരെ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. കൊച്ചിയിലെ ചരിത്രവുമായി ഏറെ ബന്ധമുണ്ടായിരുന്ന സിനഗോഗ് തകർന്നതോടെ ഒരു ചരിത്ര ശേഷിപ്പ് കൂടിയാണ് വിസ്മൃതിയിലായത്.
Also Read-
പെൺകുട്ടിയെ ഒറ്റയ്ക്ക് റോഡിലിറക്കി വിട്ട സംഭവം; ബസ് ജീവനക്കാർക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
നൂറ്റാണ്ടുകള്‍ പഴക്കമുള്ള കറുത്ത ജൂതപ്പള്ളി സ്വദേശികളായ ജൂതന്മാര്ക്ക് പ്രാര്‍ത്ഥിക്കാനുള്ള ഇടമായിരുന്നു. എന്നാല്‍, വര്‍ഷങ്ങളായി ഇവിടെ പ്രാര്‍ത്ഥനളൊന്നും നടക്കുന്നില്ല. പള്ളിയുടെ മുഖപ്പ് ഉള്‍പ്പെടെ ആളുകള്‍ എടുത്തുകൊണ്ടുപോയതായി പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞകുറേക്കാലമായി ആരും ശ്രദ്ധിക്കാരെ ഇത് നാശത്തിന്റെ വക്കിലായിരുന്നു. ഇടക്കാലത്ത് ഇതിന്റെ ഒരു ഭാഗം ഗോഡൗണായി മാറിയിരുന്നു.
First published:
September 10, 2019, 9:25 PM IST