• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഗർഭിണിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; കമ്പിളി പുതപ്പ് വിൽപനക്കാരൻ പിടിയിൽ

കൊട്ടാരക്കര വെട്ടിക്കവലയിലാണ് സംഭവം

news18
Updated: April 13, 2019, 4:35 PM IST
ഗർഭിണിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; കമ്പിളി പുതപ്പ് വിൽപനക്കാരൻ പിടിയിൽ
rape
news18
Updated: April 13, 2019, 4:35 PM IST
കൊല്ലം: കൊട്ടാരക്കര വെട്ടിക്കവലയില്‍ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം. വീടുകള്‍തോറും കമ്പിളി പുതപ്പുകള്‍ വില്‍ക്കുന്ന ഇതരസംസ്ഥാന കച്ചവടക്കാരന്‍ പിടിയിലായി. ഉത്തര്‍പ്രദേശ് സ്വദേശിയായ നൂര്‍ മുഹമ്മദാണ് പിടിയിലായത്.

വീടുകള്‍ തോറും എത്തി വസ്ത്ര വില്‍പ്പന നടത്തുന്നയാളാണ് പിടിയിലായ നൂര്‍ മുഹമ്മദ്. ആക്രമണത്തെ തുടര്‍ന്ന് അവശനിലയിലായ യുവതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം.

ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം കുറ്റക്കാരനെന്ന് കോടതി

വസ്ത്രം വേണ്ട എന്ന് അറിയിച്ച ശേഷം യുവതി വീടിന് ഉള്ളിലേക്ക് കയറി പോയി. പിന്തുടര്‍ന്ന് അകത്തുകയറി പ്രതി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തി പ്രതിയെ പിടികൂടി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കര പൊലീസ് എത്തി ഉത്തര്‍പ്രദേശ് സ്വദേശി ഹമ്മദിനെ കസ്റ്റഡിയില്‍ എടുത്തു.

നൂറ് മുഹമ്മദിന് ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

First published: April 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...