എറണാകുളം: മലയാറ്റൂർ സ്ഫോടനം പാറമടയോട് ചേർന്നുള്ള വീട്ടിൽ സൂക്ഷിച്ചിരുന്ന വെടി മരുന്നിന് തീ പിടിച്ച്. അപകടത്തിൽ രണ്ട് അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. തൊഴിലാളികൾ തീ ഉപയോഗിച്ചപ്പോൾ അതിൽ നിന്ന് പടർന്നതാവാം അപകടകാരണമെന്നാണ് സംശയം.
മലയാറ്റൂർ ഇല്ലിത്തോടുള്ള പാറമടയിൽ പുലർച്ചെ മൂന്നരയോടെയാണ് സ്ഫോടനം ഉണ്ടായത്. അപകടത്തിൽ തമിഴ്നാട് സ്വദേശി പെരിയണ്ണൻ, കർണാടക സ്വദേശി നാഗഡി എന്നിവരാണ് മരിച്ചത്. 12 ദിവസങ്ങൾക്ക് മുൻപ് ജോലിക്കായി നാട്ടിൽ നിന്നും മലയാറ്റൂരിൽ എത്തിയവരാണ് ഇവർ.
തുടർന്ന് ക്വാന്റിനിൽ കഴിയുകയായിരുന്നു. സംഭവ സമയത്ത് 2 പേർ മാത്രമാണ് വീട്ടൽ ഉണ്ടായിരുന്നത്. ഉപയോഗത്തിനായി സൂക്ഷിച്ചിരുന്ന വെടി മരുന്നിന് തീ പിടിച്ചാണ് അപകടം സംഭവിച്ചത്. സ്ഫോടനത്തിൽ വീട് പൂർണമായും തകർന്നു. ലൈസൻസ് ഉള്ള പാറമട ആയിരുന്നുവെന്ന് മലയാറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു.
പോലീസ് പാറമടയിൽ എത്തി പരിശോധന നടത്തി. അനുവദനീയമായതിലും അളവിൽ കൂടുതൽ വെടി മരുന്ന് സൂക്ഷിച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലാണ് മാറ്റി.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.