• HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ണൂർ മട്ടന്നൂരിൽ വീടിനകത്ത് പൊട്ടിത്തെറി; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു; ഒരാൾക്ക് പരിക്ക്

കണ്ണൂർ മട്ടന്നൂരിൽ വീടിനകത്ത് പൊട്ടിത്തെറി; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു; ഒരാൾക്ക് പരിക്ക്

സ്ഫോടക വസ്തുകൾ മൂലമല്ല പൊട്ടിതെറി ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.

  • Last Updated :
  • Share this:
    കണ്ണൂർ: മട്ടന്നൂരിൽ വീട്ടിനകത്ത് ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ചാവശ്ശേരി കാശിമുക്കില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ച വീട്ടിലാണ് അപകടമുണ്ടായത്. ആസാം സ്വദേശി ഫസൽ ആണ് മരണപ്പെട്ടത്. ഫസലിന് ഒപ്പമുണ്ടായിരുന്ന ഷുഹൈദുലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഒരു കൈപ്പത്തി അറ്റ നിലയിലാണ്. ആക്രി സാധനങ്ങൾ സൂക്ഷിച്ച സ്ഥലത്തായിരുന്നു പൊട്ടിത്തെറി ഉണ്ടായത്.

    പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടക വസ്തുകൾ മൂലമല്ല പൊട്ടിതെറി ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. ഗുരതരമായ പരിക്കേറ്റ ഷുഹൈദുലിനെ വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ ശ്രീചന്ദ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Also Read-'കുറ്റവും ശിക്ഷയും' മോഡലിൽ അറസ്റ്റ്; ആസാമിലെ ഉൾഗ്രാമത്തില്‍ പോയി മോഷ്ടാക്കളെ പിടികൂടി കേരള പൊലീസ്

    മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ട മോഷ്ടാവിന്റെ മരണത്തിൽ വഴിത്തിരിവ്; കൊലപാതകമെന്ന് സ്ഥിരീകരണം

    ഇടുക്കി: ചെമ്മണ്ണാറിൽ ദുരൂഹ സാഹചര്യത്തിൽ മോഷ്ടാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. സേനാപതി വട്ടപ്പാറ വിരിക്കപ്പള്ളിൽ ജോസഫാണ്(56) മരിച്ചിരുന്നത്. എന്നാൽ ജോസഫിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തല്‍‌.

    ഇടുക്കി ഉടുമ്പൻചോലക്ക് സമീപം ചെമ്മണ്ണാറിൽവെച്ച് കഴിഞ്ഞ ദിവസമാണ് മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ട സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെ സമീപത്തെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചെമ്മാണ്ണാറിൽ ഓട്ടോറിക്ഷ ഡ്രൈവറായ കൊന്നക്കപ്പള്ളിൽ രാജേന്ദ്രന്റെ വീട്ടിൽ കവർച്ച നടത്താനെത്തിയതായിരുന്നു ജോസഫ്.

    കവർ‌ച്ച നടത്തുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഉണര്‍ന്നു. തുടർന്ന് രാജേന്ദ്രനെ മുഖത്ത് കടിച്ച് പരിക്കേൽപ്പിച്ച ശേഷം ജോസഫ് വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ ഓടിരക്ഷപ്പെട്ട ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

    പിന്തുടർന്ന് എത്തിയ ഇരുവരും തമ്മിൽ മൽപ്പിടുത്തമുണ്ടായി. തന്നെ കടിച്ച് പരുക്കേൽപ്പിച്ച് ശേഷം ജോസഫ് രക്ഷപെട്ടുവെന്നാണ് രാജേന്ദ്രൻ പറഞ്ഞത്.എന്നാൽ മൽപ്പിടുത്തത്തിനിടെ കഴുത്ത് ഞെരിച്ചതാണ് മരണ കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.

    രാജേന്ദ്രനെ്‍റെ വീട്ടിനുള്ളിലെ ഫ്രിഡ്ജിൽ നിന്ന് ഇറച്ചിയും ഷർട്ടിനുള്ളിൽ നിന്ന് 6000 രൂപയും ജോസഫ് കവർന്നതായാണ് രാജേന്ദ്രൻ‌റെ കുടുംബം പറയുന്നത്.
    Published by:Jayesh Krishnan
    First published: