• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ഡി.എന്‍.എ പരിശോധനയ്ക്കുള്ള രക്ത സാമ്പിള്‍ നാളെ തന്നെ നല്‍കണം'; ബിനോയ് കോടിയേരിയോട് മുംബൈ ഹൈക്കോടതി

യുവതിയുടെ പരാതിയില്‍ മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്.

news18
Updated: July 29, 2019, 4:35 PM IST
'ഡി.എന്‍.എ പരിശോധനയ്ക്കുള്ള രക്ത സാമ്പിള്‍ നാളെ തന്നെ നല്‍കണം'; ബിനോയ് കോടിയേരിയോട് മുംബൈ ഹൈക്കോടതി
ബിനോയ് കോടിയേരി
  • News18
  • Last Updated: July 29, 2019, 4:35 PM IST IST
  • Share this:
മുംബൈ: വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനം നടത്തിയെന്ന കേസില്‍ ബിനോയ് കോടിയേരിക്ക് മുംബൈ ഹൈക്കോടതിയില്‍ നിന്നും  തരിച്ചടി. ഡി.എന്‍.എ പരിശോധനയ്ക്കുള്ള രക്ത സാമ്പിള്‍ നാളെ തന്നെ നല്‍കണമെന്നും രണ്ടാഴ്ചയ്ക്കകം പരിശോധനാഫലം കോടതിയില്‍ ഹാജരാക്കണമെന്നും ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. ബിഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

കേസില്‍ ബിനോയ് കോടിയേരിക്ക് നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എല്ലാ തിങ്കളാഴ്ചയും മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍  രക്ത സാമ്പിള്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അസുഖമാണെന്ന വാദമുയർത്തി ബിനോയ് ഇതുവരെ രക്തസാമ്പിള്‍ നല്‍കാൻ കൂട്ടാക്കിയിരുന്നില്ല. ഇതിനു പിന്നാലെയാണ് എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ബിനോയിയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഡി.എന്‍.എ പരിശോധന വേണമെന്ന് ഓഷിവാര പൊലീസും ഹൈക്കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് കേസില്‍ പിതൃത്വ പരിശോധന അനിവാര്യമാണെന്നും രക്തസാമ്പിള്‍ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചത്.

Also Read ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു

ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതി വ്യാജമാണെന്നും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നുമായിരുന്നു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ബിനോയ് ചൂണ്ടിക്കാട്ടിയത്. ഇതിനിടെ, ബിനോയ് കോടിയേരി യുവതിയുമായി സംസാരിച്ചതിന്റെ ശബ്ദരേഖയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കേസ് എങ്ങനെയും ഒത്തുതീര്‍പ്പാക്കണമെന്നാണ് ബിനോയ് യുവതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Also Read അസുഖമായതിനാല്‍ രക്തസാമ്പിള്‍ മറ്റൊരു ദിവസം നല്‍കാമെന്ന് ബിനോയ് കോടിയേരി

First published: July 29, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...