• HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരള ഷോളയാർ ഡാമിൽ ജലനിരപ്പുയരുന്നു: ബ്ലൂ  അലർട്ട് പ്രഖ്യാപിച്ചു

കേരള ഷോളയാർ ഡാമിൽ ജലനിരപ്പുയരുന്നു: ബ്ലൂ  അലർട്ട് പ്രഖ്യാപിച്ചു

ഒന്നാം മുന്നറിയിപ്പിന്റ പശ്ചാത്തലത്തിൽ ചാലക്കുടി പുഴയുടെ കരയിലുള്ളവർ വരും ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു

ഷോളയാർ ഡാം (ഫയൽ ചിത്രം)

ഷോളയാർ ഡാം (ഫയൽ ചിത്രം)

  • Last Updated :
  • Share this:
    തൃശൂർ: കേരള ഷോളയാർ ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായ കേരള ഷോളയാർ ഡാമിന്റെ ജലനിരപ്പുയർന്നതിനാൽ തൃശൂർ ജില്ലാ കളക്ടർ ഒന്നാം മുന്നറിയിപ്പ്(ബ്ലൂ അലർട്ട്) നൽകി. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ ജലനിരപ്പ് 2658.90 അടിയായതായി കളക്ടർ അറിയിച്ചു. ഒന്നാം മുന്നറിയിപ്പിന്റ പശ്ചാത്തലത്തിൽ ചാലക്കുടി പുഴയുടെ കരയിലുള്ളവർ വരും ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു

    തമിഴ്നാട് ഷോളയാർ പവർ സ് ഡാമിൽനിന്നും കേരള ഷോളയാർ ഡാമിലേക്ക് 500 ക്യുസെക്സ് വെള്ളം ഒഴുകി എത്തുന്നുണ്ട്. ഈ നീരൊഴുക്ക് തുടർന്നാൽ വരും ദിവസങ്ങളിൽ കേരള ഷോളയാർ ഡാമിന്റെ ജലനിരപ്പ് പൂർണശേഷിയിൽ എത്താൻ ഇടയുണ്ട്. 2663 അടിയാണ് പൂർണ സംഭരണ ശേഷി. അതേ സമയം കേരള ഷോളയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ വളരെ കുറവുമാണ്. കേരള ഷോളയാർ ഡാമിന്റെ ഒന്നാം മുന്നറിയിപ്പ് നില (ബ്ലൂ അലെർട് ലെവൽ ) 2658 അടിയാണ്. ഡാമിൽ ഇപ്പോൾ സംഭരണ ശേഷിയുടെ
    92.62 % വെള്ളമുണ്ട്.

    Also Read എട്ടു നാളിൽ കേരളം കുടിച്ചു തീർത്തത് 487 കോടിയുടെ മദ്യം; ഇത്തവണയും ഒന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുട

    First published: