നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കണ്ണിമല സഹകരണ ബാങ്ക് തട്ടിപ്പ്; ജീവനക്കാരന്‍ നടത്തിയ തട്ടിപ്പ് എന്ന് സിപിഎം ഭരണ സമിതി

    കണ്ണിമല സഹകരണ ബാങ്ക് തട്ടിപ്പ്; ജീവനക്കാരന്‍ നടത്തിയ തട്ടിപ്പ് എന്ന് സിപിഎം ഭരണ സമിതി

    ബാങ്കിന് എതിരെ ഉണ്ടായിരുന്ന മറ്റ് ആരോപണങ്ങളെ ഭരണസമിതി പൂർണ്ണമായും തള്ളിക്കളയുകയാണ്.

    News18 Malayalam

    News18 Malayalam

    • Share this:
      കോട്ടയം: സഹകരണ ബാങ്ക് തട്ടിപ്പുകൾ തുടർക്കഥയായി പുറത്തു വരുന്നതിനിടെയാണ് വിശദീകരണവുമായി കണ്ണിമല സർവീസ് സഹകരണ ബാങ്ക് ഭരണസമിതി രംഗത്തു വന്നത്. ഇവിടുത്തെ ജീവനക്കാരൻ അൻപത് ലക്ഷത്തോളം രൂപയുടെ തട്ടിപ്പു നടത്തിയെന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഗിരീഷ് എന്ന ജീവനക്കാരനെ ഇതിനെത്തുടർന്ന് പുറത്താക്കിയിരുന്നു. ഈ വിഷയത്തിൽ ആണ് സിപിഎം ഭരണസമിതി വിശദീകരണവുമായി രംഗത്ത് വന്നത്. യുഡിഎഫ് ബാങ്കിനു മുന്നിൽ പ്രതിഷേധ സമരം ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണ് ഭരണസമിതി നിലപാട് വിശദീകരിച്ച് രംഗത്തുവന്നത്.

      കണ്ണിമല സർവ്വീസ് സഹകരണ ബാങ്കിനെതിരെ യു ഡി എഫ് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് ബാങ്ക് ഭരണ സമിതി പ്രസിഡണ്ട് പി.എസ് സുരേന്ദ്രൻ  അറിയിച്ചു. ബാങ്കിലെ ഒരു ജീവനക്കാരൻ ബന്ധുക്കളുടെ പേരിൽ മതിയായ രേഖകൾ ഹാജരാക്കി  വായ്പ എടുക്കുകയും, ചിട്ടി പിടിക്കുകയും ചെയ്തു എന്നാണ് ബാങ്ക് നൽകുന്ന വിശദീകരണം.ഇത് കൂടിശിഖയാക്കിയതോടെ ബാങ്ക് ഭരണ സമിതി നിയോഗിച്ച ഉപസമിതി ഇത് പരിശോധിച്ചു. തുടർന്ന് കുടിശ്ശിക അടയ്ക്കാൻ ഉള്ള നിർദ്ദേശം നൽകുകയാണ് ബാങ്ക് ഭരണസമിതി ചെയ്തത്.

      എന്നാൽ കുടിശ്ശിക അടയ്ക്കാൻ ഉള്ള ഒരു നീക്കവും ജീവനക്കാരന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. കുടിശിഖ അടയ്ക്കാതെ വന്നതോടെ ആണ് ബാങ്ക് ഭരണ സമിതി യോഗം  ചേർന്ന് ഈ ജീവനക്കാരെനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത് എന്നെ ബാങ്ക് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ബാങ്കിന് എതിരെ ഉണ്ടായിരുന്ന മറ്റ് ആരോപണങ്ങളെ ഭരണസമിതി പൂർണ്ണമായും തള്ളിക്കളയുകയാണ്.

      Also Read-കോട്ടയം കണ്ണിമല സഹകരണബാങ്കില്‍ 50 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തി; തട്ടിപ്പ് CPM ഭരിക്കുന്ന ബാങ്കില്‍

      ബാങ്ക് സുരക്ഷിതമാണെന്നും സഹകാരികളുടെ നിക്ഷേപങ്ങൾ നഷ്ടപ്പെടില്ല എന്നും ഭരണസമിതി ഉറപ്പു നൽകുന്നു. മറ്റു യാതൊരു ആശങ്കക്കും അടിസ്ഥാനമില്ല എന്നും ബാങ്ക് പ്രസിഡണ്ട് അറിയിച്ചു. ബാങ്കിനെതിരെ പ്രതിഷേധം  നടത്തി നിക്ഷേപകരെയും സഹകാരികളേയും തെറ്റി ധരിപ്പിക്കുന്ന പരിപാടികളിൽ നിന്നും യുഡിഎഫ് നേതൃത്വം പിൻമാറണമെന്ന് ബാങ്ക് ഭരണ സമിതി ആവശ്യപ്പെട്ടു.

      ബാങ്കിലെ ക്രമക്കേടുകൾ പുറത്തുവന്നതോടെയാണ് യുഡിഎഫ് സമരവുമായി രംഗത്ത് വന്നത്. ബാങ്കിനു മുന്നിൽ ആണ് യുഡിഎഫ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി വൻ തട്ടിപ്പ് നടത്തിയെന്നാണ് യുഡിഎഫ് ആരോപണം.

      അരക്കോടിയോളം രൂപയുടെ തട്ടിപ്പാണ് ഇവിടെ നടന്നതെന്ന് സഹകരണ വകുപ്പ് ജോയിൻ രജിസ്റ്റർ നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു.

      വായ്പ ചിട്ടി എന്നിവയലാണ് ജീവനക്കാരന്‍ കൃത്രിമം നടത്തിയത്  എന്ന് അന്വേഷണത്തിൽ വ്യക്തമായി. ബാങ്കിലെ മറ്റു ചില ജീവനക്കാരുടെ ഒത്താശയിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത് എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വായ്പാ തട്ടിപ്പ് നടത്തിയത്  വസ്തുവിന്റെ മൂല്യത്തേക്കാള്‍ നാലിരട്ടി തുക ബാങ്കില്‍കൃത്രിമം കാട്ടി ആണെന്ന് പ്രാഥമിക ഘട്ടത്തിൽ തന്നെ തെളിഞ്ഞിട്ടുണ്ട്.ബാങ്കിന്റെ  ഒരു ശാഖയില്‍ കണ്ടെത്തിയ തട്ടിപ്പ് പരിശോധിച്ച് വന്നപ്പോഴാണ് ഹെഡ് ഓഫീസിൽ അടക്കം തട്ടിപ്പുകൾ ഉണ്ടെന്ന് വ്യക്തമായത്. ഈ വിവരം അറിഞ്ഞ് അതിനെ തുടർന്നാണ് നേരിട്ട് പരിശോധന നടത്താൻ സഹകരണ വകുപ്പ് ജോയിൻ രജിസ്റ്റർ നീക്കം നടത്തിയത്.
      Published by:Jayesh Krishnan
      First published:
      )}