HOME » NEWS » Kerala » BOARDS IN ROADS SHOULD BE REMOVED WITHIN THREE MONTHS RULES HIGH COURT

'റോഡിലെ അനധികൃത ബോര്‍ഡുകൾ മൂന്നു മാസത്തിനുളളിൽ മാറ്റണം' ഹൈക്കോടതി

പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിനും മറ്റുമായി പാതയോരത്തെ മരങ്ങളിൽ തറച്ച ആണികൾ നീക്കം ചെയ്യണമെന്നും കോടതി അറിയിച്ചിട്ടുണ്ട്. മരങ്ങൾക്കും ജീവനുണ്ടെന്ന് ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു ഇത്തരമൊരു നിർദേശം.

News18 Malayalam | news18-malayalam
Updated: February 7, 2021, 9:08 AM IST
'റോഡിലെ അനധികൃത ബോര്‍ഡുകൾ മൂന്നു മാസത്തിനുളളിൽ മാറ്റണം' ഹൈക്കോടതി
highcourt
  • Share this:
കൊച്ചി: സംസ്ഥാനത്തെ പൊതുനിരത്തുകളിലും ഹൈവേകളിലുമടക്കം സ്ഥാപിച്ചിട്ടുള്ള അനധികൃത ബോർഡുകൾ നീക്കം ചെയ്യാൻ നിർദേശിച്ച് കോടതി. റോഡുകളിലും നടപ്പാതകളിലുമൊക്കെ സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ആർച്ചുകൾ, ഹോർഡിംഗുകൾ, ബാനറുകൾ എന്നിവയെല്ലാം എത്രയും വേഗം തന്നെ നീക്കം ചെയ്യണമെന്നാണ് നിർദേശം. മൂന്ന് മാസത്തിനകം ഇത് നടപ്പിലാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്‍റേതാണ് വിധി.

Also Read-'വിശ്വാസികൾക്ക് ക്ഷേത്രഭരണം ഏല്പിക്കുമെന്ന് പറയാൻ തന്‍റേടമുണ്ടോ?' യുഡിഎഫിനെ വെല്ലുവിളിച്ച് എ.പി അബ്ദുള്ളക്കുട്ടി

അനധികൃത ബോർഡുകൾ നീക്കം ചെയ്യാനുള്ള നടപടികൾ ദേശീയപാത അതോറിട്ടിയും തദ്ദേശഭരണസ്ഥാപനങ്ങളും സ്വീകരിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കണമെന്ന് പൊലീസിനും നിർദേശം നൽകിയിട്ടുണ്ട്. പൊതുനിരത്തുകളിലെ അനധികൃത ബോർഡുകളും ആർച്ചുകളുമൊക്കെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തൃശൂർ ചാലക്കുടി സ്വദേശി ഡോ. ജോണി കുളങ്ങര, ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പള്ളി, നോർത്ത് പറവൂർ സ്വദേശി അംജദ് അലി, കൊച്ചി സ്വദേശി സിറിൽറോയ് എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

Also Read-കൊറോണയേക്കുറിച്ച് മുന്നറിയിപ്പ് നൽകിയ ചൈനീസ് ഡോക്ടറുടെ ചരമവാർഷികത്തിൽ ആദരാഞ്ജലിയുമായി വുഹാൻ

യാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്ന തരത്തിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ കണ്ടെത്തി ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകാനുള്ള ചുമതല റോഡ് സുരക്ഷ അതോറിറ്റിക്കാണ്. ഇതിന് പുറമെ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിനും മറ്റുമായി പാതയോരത്തെ മരങ്ങളിൽ തറച്ച ആണികൾ നീക്കം ചെയ്യണമെന്നും കോടതി അറിയിച്ചിട്ടുണ്ട്. മരങ്ങൾക്കും ജീവനുണ്ടെന്ന് ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു ഇത്തരമൊരു നിർദേശം.

ഉത്തരവിലെ സുപ്രധാന നിർദേശങ്ങൾ:

റോഡുകളിലോ നടപ്പാതകളിലോ ബോർഡുകൾ വയ്ക്കുന്നതിനായി തൂണുകളും ഫ്രെയിമുകളും സ്ഥാപിക്കരുത്.

പാതയോരത്തെ മരങ്ങളിലും വൈദ്യുതി പോസ്റ്റുകളിലുമുള്ള അനധികൃത കേബിളുകൾ നീക്കംചെയ്യണം.

കളക്ടർമാരും തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വീഴ്ചവരുത്തുന്നവർക്കെതിരെ നടപടിയെടുക്കണം

ബോർഡുകൾ മരങ്ങളിലുറപ്പിക്കാൻ സ്ഥാപിച്ച ആണികൾ നീക്കംചെയ്യാൻ ഫീൽഡ് ഓഫീസർമാർക്ക് നിർദേശം നൽകണം. ഇതിനുള്ള ഉത്തരവാദിത്തം പൊതുമരാമത്ത്- തദ്ദേശഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർക്കാണ്.

ദേശീയപാതയിലെ അനധികൃതബോർഡുകൾ നീക്കുന്നതിന് എക്സിക്യുട്ടീവ് എൻജിനീയർ നടപടിയെടുക്കണം. തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ഇതിനു സഹായിക്കണം

അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എല്ലാമാസവും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകണം
Published by: Asha Sulfiker
First published: February 7, 2021, 8:59 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories