നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലം കല്ലടയിൽ വള്ളം മറിഞ്ഞു കാണാതായ രണ്ടു യുവാക്കളുടെയും മൃതദേഹം കണ്ടെത്തി

  കൊല്ലം കല്ലടയിൽ വള്ളം മറിഞ്ഞു കാണാതായ രണ്ടു യുവാക്കളുടെയും മൃതദേഹം കണ്ടെത്തി

  സുഹൃത്തുക്കളുമായി മീന്‍പിടിക്കാന്‍ ഇറങ്ങിയതായിരുന്നു ആദർശും മിഥുനും. വള്ളത്തില്‍ അഞ്ച് പേരുണ്ടായിരുന്നു. വള്ളം മറിഞ്ഞതോടെ മൂന്ന് പേര്‍ നീന്തി രക്ഷപ്പെടുകയും ചെയ്തു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊല്ലം: ഏലയിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞു കാണാതായ രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തി. കൊല്ലം പടിഞ്ഞാറെ കല്ലട വലിയ പാടംചെമ്പില്‍ ഏലായില്‍ വള്ളം മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ കാണാതായ യുവാക്കളില്‍ രണ്ടാമന്റെ മൃതദേഹം ഇന്ന് ഉച്ചയോടെയാണ് കണ്ടെത്തിയത്. 24-കാരനായ ആദര്‍ശിന്റെ മൃതദേഹമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. വലിയപാടം സ്വദേശി മിഥുന്‍ നാഥ്‌(21)ന്‍റെ മൃതദേഹം രാവിലെ കണ്ടെടുത്തിരുന്നു.

   സുഹൃത്തുക്കളുമായി മീന്‍പിടിക്കാന്‍ ഇറങ്ങിയതായിരുന്നു ആദർശും മിഥുനും. വള്ളത്തില്‍ അഞ്ച് പേരുണ്ടായിരുന്നു. വള്ളം മറിഞ്ഞതോടെ മൂന്ന് പേര്‍ നീന്തി രക്ഷപ്പെടുകയും ചെയ്തു. വ്യാപകമായ തെരച്ചിലിനെടുവിലാണ് മിഥുന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ ആദര്‍ശിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

   മറ്റൊരു സംഭവത്തിൽ പെരുമാതുറ മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം ഉണ്ടായി. മുതലപ്പൊഴി ഹാർബറിൽ മത്സ്യബന്ധനത്തിന് പോയ വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞ് ഒരാളെ കാണാതായി. മരിയനാട് ആർത്തിയിൽ പുരയിടത്തിൽ സ്‌റ്റീഫൻ്റെ മകൻ ക്രിസ്റ്റിൻ രാജി (19) നെയാണ് കാണാതായത്. ഇന്ന് രാവിലെ അഞ്ചു മണിയോടെയായിരുന്നു അപകടം.

   പുതുക്കുറുച്ചി സ്വദേശി ജാഫർഖാന്റെ വള്ളത്തിലാണ് ക്രിസ്റ്റിൻ രാജും മറ്റു മൂന്നു പേരും മത്സ്യ ബന്ധനത്തിന് പുറപ്പെട്ടത്.   ഹാർബറിന്റെ പ്രവേശന കവാടത്തിൽ വച്ച് ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.

   Also Read- പ്രധാനമന്ത്രി പരാമർശിച്ച കുമരകത്തെ രാജപ്പന്റെ പണം ബന്ധുക്കൾ തട്ടിയെടുത്തെന്ന് പരാതി

   രണ്ടാഴ്ച മുമ്പ് ഷാജു എന്ന മത്സ്യത്തൊഴിലാളി മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു മരണപ്പെട്ടിരുന്നു. അഞ്ചുതെങ്ങ് സ്വദേശിയായ ഷാജുവിന് 35 വയസ് ആയിരുന്നു. വള്ളം മറിഞ്ഞാണ് ഇദ്ദേഹം അപകടത്തിൽപ്പെട്ടത്.

   അതിനിടെ തിരുവനന്തപുരം അ​ഞ്ചു​തെ​ങ്ങ് ക​ട​പ്പു​റ​ത്ത് ക​ട​ലി​ല്‍ കാ​ണാ​താ​യ അ​ഞ്ചു വ​യ​സ്സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം വെ​ട്ടു​തു​റ​യി​ല്‍ തീരത്ത് അടിഞ്ഞു. അ​ഞ്ചു​തെ​ങ്ങ് ഒ​ന്നാം പാ​ലം കൂ​ട്ടി​ല്‍ വീ​ട്ടി​ല്‍ അ​ഞ്ചു​വ​യ​സ്സു​ള്ള മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സി​െന്‍റ മൃ​ത​ദേ​ഹ​മാ​ണ് വ്യാഴാഴ്ചയോടെ തീരത്ത് അടിഞ്ഞത്. ക​ഠി​നം​കു​ളം വെ​ട്ടു​തു​റ ക​ട​ല്‍​ക്ക​ര​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

   ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് മൂന്നരയോടെ വീ​ടി​നു സ​മീ​പ​ത്തെ ക​ട​പ്പു​റ​ത്ത് കു​ട്ടി​ക​ള്‍​ക്കൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് കു​ട്ടി​യെ ക​ട​ലി​ല്‍ കാ​ണാ​താ​യ​ത്. തു​ട​ര്‍​ന്ന്, അ​ഞ്ചു​തെ​ങ്ങ് പൊ​ലീ​സും കോ​സ്​​റ്റ​ല്‍ പൊ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും കു​ട്ടി​യെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.
   മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തി​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. വ്യാ​ഴാ​ഴ്ച വെ​ട്ടു​തു​റ തീ​ര​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
   Published by:Anuraj GR
   First published:
   )}