കൊച്ചി: മറൈൻ ഡ്രൈവിൽ പരിധിയിലധികം ആളുകളെ കയറ്റി സവാരി നടത്തിയ ബോട്ട് പിടിച്ചെടുത്തു. മിനാർ എന്ന ബോട്ട് എറണാകുളം കോസ്റ്റൽ പൊലീസാണ് പിടികൂടിയത്. 146 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ ഉണ്ടായിരുന്നത് 176 പേരായിരുന്നു.
മൂന്നു ദിവസങ്ങൾക്ക് മുൻപാണ് എറണാകുളം മറൈൻഡ്രൈവിൽ അനുവദിനീയമായതിൽ കൂടുതൽ ആളുകളെ കയറ്റിയ രണ്ടു ബോട്ടുകളാണ് പിടികൂടിയത്. താനൂർ ബോട്ട് അപകടത്തിന് പിന്നാലെ ബോട്ടുകളിൽ പൊലീസ് പരിശോധന ശക്തമായിരുന്നു.
പരിശോധന കര്‍ശനമാക്കിയതിനെ തുടർന്ന് ആലപ്പുഴയിൽ ആറു ഹൗസ് ബോട്ടുകൾക്കും ഒരു ശിക്കാര ബോട്ടിനും സ്റ്റോപ് മെമ്മോ നൽകി. ക്രമക്കേടുകൾ കണ്ടെത്തിയ 10 ബോട്ടുകളുടെ ഉടമകൾക്ക് 3 ലക്ഷം രൂപ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി.
12 ബോട്ടുകളിൽ ഡ്രൈവർമാർക്ക് ലൈസൻസ് ഇല്ലെന്നും പരിശോധനയിൽ കണ്ടെത്തി. ടൂറിസം പോലീസും, പോർട്ട് ഓഫീസിലെ ഉദ്യോഗസ്ഥരും സംയുക്തമായാണ് പുന്നമട കായലിൽ കുപ്പപ്പുറം ഭാഗത്ത് പരിശോധന നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Boat, Costal police, Kochi