നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kollam | മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു

  Kollam | മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു

  വളാങ്കണ്ണി മാതാ എന്ന ബോട്ടിനാണ് തീ പിടിച്ചത്

  Representative Image

  Representative Image

  • Share this:
   കൊല്ലം: അഴിക്കലില്‍ മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു(Boat caught fire). കടലിന് 3 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് ബോട്ടിന് തീ പിടിച്ചത്.

   പുലര്‍ച്ചെ രണ്ടരക്കായിരുന്നു സംഭവം. വളാങ്കണ്ണി മാതാ എന്ന ബോട്ടിനാണ് തീ പിടിച്ചത്.ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.

   ബോട്ടിലുണ്ടായിരുന്ന 9 തൊഴിലാളികളെ രക്ഷപ്പെടുത്തി.ഗ്യാസ് ലീക്കായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

   Local Body Bypolls |സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന 32 തദ്ദേശ വാര്‍ഡുകളില്‍ വോട്ടെണ്ണല്‍; കൊച്ചിയില്‍ നിര്‍ണായകം

   സംസ്ഥാനത്തെ 32 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ(By election) വോട്ടെണ്ണല്‍ ഇന്ന്. രാവിലെ 10നാണ് വോട്ടെണ്ണല്‍ തുടങ്ങുന്നത്. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം, കൊച്ചി കോര്‍പറേഷനുകളിലെ ഓരോ ഡിവിഷനുകളിലും വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ നാലു ഡിവിഷനുകളിലുമാണ് വോട്ടെണ്ണല്‍.

   മൂന്ന് മുനിസിപ്പല്‍ കൗണ്‍സിലുകളിലും 20 പഞ്ചായത്ത് വാര്‍ഡുകളിലും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. ആകെ 115 സ്ഥാനാര്‍ത്ഥികളാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 75.06 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.

   എറണാകുളം ജില്ലയില്‍ കൊച്ചി കോര്‍പറേഷനിലും പിറവം നഗരസഭയിലും നടക്കുന്ന തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകും. കോര്‍പറേഷന്‍ 63ആം ഡിവിഷന്‍ ഗാന്ധി നഗറിലും പിറവത്ത് 14ആം ഡിവിഷന്‍ ഇടപ്പളളിച്ചിറയിലുമാണ് വോട്ടെടുപ്പ് നടന്നത്. ഗാന്ധിനഗര്‍ ഡിവിഷനിലെ ഫലം ഇടത് മുന്നണിക്ക് അഭിമാന പോരാട്ടമാണ്. കൗണ്‍സിലര്‍ കെ കെ ശിവന്റെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഗാന്ധിനഗറില്‍ കെ കെ ശിവന്റെ ഭാര്യ ബിന്ദു ശിവനാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. ഡിസിസി സെക്രട്ടറി പി ഡി മാ4ട്ടിനിലൂടെ അട്ടിമറി വിജയമാണ് യു ഡി എഫ് ലക്ഷ്യമിടുന്നത്. രാവിലെ പത്ത് മണിക്ക് മഹാരാജാസ് കോളേജില്‍ വെച്ചാണ് വോട്ടെണ്ണല്‍. ബിജെപി സ്ഥാനാര്‍ഥി പി.ജി മനോജ്കുമാറും വലിയ രീതിയിലാണ് ഡിവിഷനില്‍ പ്രചാരണം നടത്തിയത്.

   അംഗബലം ഒപ്പത്തിനൊപ്പമെത്തിയ പിറവം നഗരസഭയിലും ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫിന് 14ആം ഡിവിഷന്‍ വിജയിക്കണ0. 27 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫ് യുഡിഎഫ് അംഗബലം 13 വീതമാണ്. ഒരു കൗണ്‍സിലറുടെ മരണവും, മറ്റൊരു കൗണ്‍സിലര്‍ സര്‍ക്കാര്‍ ജോലി കിട്ടി രാജി വെക്കുകയും ചെയ്തതോടെയാണ് എല്‍ ഡി എഫ് അംഗബലം 15 ല്‍ നിന്ന് 13 ലെത്തിയത്. ഡോ. അജേഷ് മനോഹറാണ് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി. അരുണ്‍ കല്ലറയ്ക്കലാണ് യുഡിഎഫ് സ്ഥാനാ4ത്ഥി. ജയിച്ചാല്‍ ഭരണം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. രാവിലെ പത്ത് മണിക്ക് നഗരസഭ കേന്ദ്രത്തില്‍ വെച്ചാണ് വോട്ടെണ്ണല്‍. രണ്ടിടത്തും ഉണ്ടായ ഉയര്‍ന്ന പോളിംഗ് അനുകൂലമെന്ന പ്രതീക്ഷയിലാണ് ഇരു മുന്നണികളും.

   ഉപതെരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകള്‍

   1. തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വെട്ടുകാട്
   2. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്‌ക്കോട്
   3. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തന്‍കോട്
   4. വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നാംചുണ്ട്
   5. കൊല്ലം ചിതറ ഗ്രാമപഞ്ചായത്തിലെ സത്യമംഗലം
   6. തേവലക്കര ഗ്രാമപഞ്ചായത്തിലെ നടുവിലക്കര
   7. ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ അരൂര്‍
   8. കോട്ടയം കാണക്കാരി ഗ്രാമപഞ്ചായത്തിലെ കളരിപ്പടി
   9. മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ മാഞ്ഞൂര്‍ സെന്‍ട്രല്‍
   10. ഇടുക്കി രാജക്കാട് ഗ്രാമപഞ്ചായത്തിലെ കുരിശുംപടി
   11. ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ വടക്കേഇടലി പാറക്കുടി
   12. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഗാന്ധിനഗര്‍
   13. എറണാകുളം പിറവം മുനിസിപ്പാലിറ്റിയിലെ ഇടപ്പിള്ളിച്ചിറ
   14. തൃശൂര്‍ മതിലകം ബ്ലോക്ക് പഞ്ചായത്തിലെ അഴീക്കോട്
   15. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ചാലാംപാടം
   16. കടപ്പുറം ഗ്രാമപഞ്ചായത്തിലെ ലൈറ്റ് ഹൗസ്
   17. പാലക്കാട് ജില്ലാ പഞ്ചായത്തിലെ ശ്രീകൃഷ്ണപുരം
   18. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിലെ ചുങ്കമന്ദം
   19. തരൂര്‍ ഗ്രാമപഞ്ചായത്തിലെ തോട്ടുംപളള
   20. എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ മൂങ്കില്‍മട
   21. എരുമയൂര്‍ ഗ്രാമപഞ്ചായത്തിലെ അരിയക്കോട്
   22. ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കര്‍ക്കിടകച്ചാല്‍
   23. മലപ്പുറം പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ചീനിക്കല്‍
   24. കാലടി ഗ്രാമപഞ്ചായത്തിലെ ചാലപ്പുറം
   25. തിരുവാലി ഗ്രാമപഞ്ചായത്തിലെ കണ്ടമംഗലം
   26. ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വേഴക്കോട്
   27. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കാച്ചിനിക്കാട് പടിഞ്ഞാറ്
   28. കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ നന്‍മണ്ട
   29. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കുമ്പാറ
   30. ഉണ്ണിക്കുളം ഗ്രാമപഞ്ചായത്തിലെ വള്ളിയോത്ത്
   31. കണ്ണൂര്‍ എരുവേശി ഗ്രാമപഞ്ചായത്തിലെ കൊക്കമുള്ള്
   32. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ ഒഴിഞ്ഞവളപ്പ്
   Published by:Jayashankar AV
   First published: