വിദേശത്ത് മരിച്ച നാലു മലയാളികളെ നാട്ടിലെത്തിച്ചു. യുഎഇയിൽ അന്തരിച്ച തൃശൂർ സ്വദേശിയായ തോമസ് വർഗ്ഗീസ് (57), മലപ്പുറം സ്വദേശിയായ അബ്ദുൾ റസാഖ്(50), ആലപ്പുഴ സ്വദേശിയായ മനു എബ്രഹാം (27),കൊല്ലം സ്വദേശിയായ വിഷ്ണു രാജ്(26) എന്നിവരുടെ മൃതദേഹം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാത്രി 8 മണിക്കാണ് എത്തിച്ചത്.
ലോക്ക് ഡൗണിനെ തുടർന്ന് പാസഞ്ചർ വിമാനങ്ങൾ നിർത്തലാക്കിയ സാഹചര്യത്തിൽ കാർഗോ എയർലൈൻസ് വഴിയാണ് മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിച്ചതെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ. ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.
പരേതരുടെ ബന്ധുക്കളെ വീട്ടിൽ നിന്നും കൂട്ടികൊണ്ട് വരുന്നതിനും വിമാനത്താവളത്തിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങി മടങ്ങിപ്പോകുന്നതിനും നോർക്കയുടെ എമർജൻസി ആംബുലൻസ് സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലുടനീളം ഈ സൗജന്യ സേവനം 24 മണിക്കൂറും ലഭ്യമാണ്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.