നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പാലക്കാട് വാളയാര്‍ അണക്കെട്ടില്‍ അപകടത്തില്‍പ്പെട്ട മൂന്ന് വിദ്യാര്‍ഥികളുടേയും മൃതദേഹം കണ്ടെത്തി

    പാലക്കാട് വാളയാര്‍ അണക്കെട്ടില്‍ അപകടത്തില്‍പ്പെട്ട മൂന്ന് വിദ്യാര്‍ഥികളുടേയും മൃതദേഹം കണ്ടെത്തി

    അഞ്ചംഗ സംഘമാണ് അണക്കെട്ടില്‍ കുളിക്കാനിറങ്ങിയത്.

    News18

    News18

    • Share this:
      പാലക്കാട്: വാളയാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട് കാണാതായ മൂന്ന് വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. സഞ്ജയ്, ആന്റോ, പൂര്‍ണേഷ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കോയമ്പത്തൂര്‍ കാമരാജ് നദര്‍ ഷണ്‍മുഖന്റെ മകനാണ് പൂര്‍ണേഷ്. കോയമ്പത്തൂര്‍ സുന്ദരാപുരം സ്വദേശികളാണ് ആന്റോയും സഞ്ജയ് കൃഷ്ണയും.

      കോയമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ പോളിടെക്നിക്കിലെ വിദ്യാര്‍ഥികളാണ് ഇവര്‍. തമിഴ്നാട് സുന്ദരാപുരം സ്വദേശികളാണ് ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയത്. അഞ്ചംഗ സംഘമാണ് അണക്കെട്ടില്‍ കുളിക്കാനിറങ്ങിയത്.

      ആദ്യം വെള്ളത്തില്‍ പെട്ട സഞ്ജയ് കൃഷ്ണയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൂര്‍ണേഷും ആന്റോ ജോസഫും അപകടത്തില്‍ പെട്ടത്. കൂടുതല്‍ ആഴത്തിലേക്കിറങ്ങിയ മൂന്നുപേരും മണലെടുത്ത കുഴികളില്‍ മുങ്ങിത്താഴുകയായിരുന്നു.

      കഞ്ചിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റും സ്‌കൂബ സംഘവും എത്തി മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താനായിരുന്നില്ല. മഴ തിരച്ചിലിന് തിരിച്ചടിയായിരുന്നു.

      ഇന്ന് രാവിലെ പൂര്‍ണേഷിന്റെ മൃതദേഹം കണ്ടെത്തി. ഉച്ചയോടെ ആന്റോയുടെയും സഞ്ജയയുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.

      വിഷം കഴിച്ച് രണ്ടു ദിവസത്തിനു ശേഷം ചികിത്സ തേടി ആശുപത്രിയിലെത്തിയ യുവാവ് മരിച്ചു

      വിഷം കഴിച്ചശേഷം ചികിത്സ തേടി ഒറ്റയ്ക്ക് ആശുിപത്രിയിലെത്തിയ യുവാവ്. തായണ്ണന്‍കുടി ഗോത്രവര്‍ഗ കോളനിയിലെ അനിയന്റെയും നീലാമണിയുടെയും മകന്‍ കുമറാണ്(25) ഞായറാഴ്ച മരിച്ചത്. രണ്ടു ദിവസം മുന്‍പാണ്  വിഷം കഴിച്ചതെന്ന് കുമാര്‍ പറയഞ്ഞത്. നെഞ്ചുവേദനയാണെന്ന് പറഞ്ഞ് ഞായറാഴ്ചയാണ് കുമാര്‍ ചികിത്സ തേടി മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. ഇസിജി എടുത്തുനോക്കിയെങ്കിലും പ്രശ്‌നം ഒന്നും കണ്ടില്ല.

      എന്നാല്‍ രണ്ടു ദിവസം മുന്‍പ് എലിവിഷം കഴിച്ചതായി കുമാര്‍ അധികൃതരോട് പറഞ്ഞു. വിഷം കഴിച്ച ശേഷം ആരും കാണാതെ തായണ്ണന്‍ കുടിയിലെ കൃഷിയിടത്തിലായിരുന്നെവന്നും അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ഓട്ടോ പിടിച്ച് ആശുപത്രിയിലേക്ക് വരുകയായിരുനെന്നും യുവാവ് പറഞ്ഞത്.

      പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കൂടെ ആരും ഇല്ലാത്തതിനാല്‍ അധികൃതര്‍ ഉടനെ മറയൂര്‍ പഞ്ചായത്തിലും എസ്ടി ഓഫീസിലും ചിന്നാര്‍ വന്യജീവി സങ്കേതത്തിലും വിവരം അറിയിച്ചു.

      പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഹെന്‍ട്രി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോമോന്‍ തോമസ്, പഞ്ചായത്തംഗം കെ.അലി, ബ്ലോക്ക് പഞ്ചായത്തംഗം വിജയ് കാളിദാസ്, സോഷ്യല്‍ വര്‍ക്കര്‍ ധനുഷ് പി.കെ. എന്നിവരുടെ നേതൃത്വത്തില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

      അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം മറയൂര്‍ പഞ്ചായത്ത് പൊതുശ്മശാനത്തില്‍ സംസ്‌കാരം നടത്തി. ഭാര്യ: ഭാഗ്യലക്ഷ്മി.
      Published by:Jayesh Krishnan
      First published:
      )}