തിരുവനന്തപുരം: രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്താായാണ് രണ്ടു പുരുഷൻമാരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്.
കൊച്ചുവേളിക്ക് അടുത്ത് നാൽപ്പത് വരി പാലത്തിന് സമീപത്തായാണ് രണ്ടു മൃതദേഹങ്ങൾ കണ്ടെത്തിയത്. റെയിൽവേ പാളത്തിൽ ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹങ്ങൾ തിരുവനന്തപുരം-കൊല്ലം അപ്പ് റെയിൽവേ ലൈനിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞ് തുമ്പ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ പൂർത്തിയാക്കി.
Also Read- കൊല്ലത്ത് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് രണ്ടു പേര് മരിച്ചു; മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്
മരിച്ചവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മൃതദഹേം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
News Summary- Two people were found dead after being hit by train in thiruvananthapuram. Two men were found dead near Kochuveli railway station. The body was found on Saturday evening.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.