നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കോഴിക്കോട് കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം ലഭിച്ചു

    കോഴിക്കോട് കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം ലഭിച്ചു

    Student drowns to died in kozhikode | ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് കടലിൽ കുളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായത്, ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികൾ രക്ഷപ്പെട്ടിരുന്നു.

    student missing sea

    student missing sea

    • Share this:
    കോഴിക്കോട്: ശാന്തിനഗർ കോളനിയിൽ കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ മൃതദേഹം തീരത്തടിയുകയായിരുന്നു. ഇന്നലെ രാത്രി വരെ ഫയർഫോഴ്സും കോസ്റ്റ് ഗാർഡും നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് കടലിൽ കുളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായത്, ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികൾ രക്ഷപ്പെട്ടിരുന്നു. പത്താം ക്ലാസ്സ് വിദ്യാർഥിയായ  ആൽഫിൻ ശാന്തി നഗർ സ്വദേശി സ്റ്റെല്ലയുടെ മകനാണ്.

    രണ്ട് സുഹൃത്തുത്തുക്കൾക്കൊപ്പമാണ് പതിനഞ്ചുകാരനായ ആൽഫിൻ കടലിലിറങ്ങിയത്. കുളിക്കുന്നതിനിടെ മൂന്നു പേരും ഒഴുക്കിൽ പെടുകയായിരുന്നു. ഇതിൽ രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. ഇവരാണ് ആൽഫിനെ കാണാതായ വിവരം സമീപത്തെ വീട്ടുകാരെ അറിയിച്ചത്.

    മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാർഡും ഫയർഫോഴ്സും സംയുക്തമായി നടത്തുന്ന തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഡ്രോണും തെരച്ചിലിനായി ഉപയോഗിച്ചിരുന്നു.
    You may also like:COVID 19 | ലോക്ക്ഡൗൺ കാലത്ത് പൊതുഗതാഗതം അനുവദിക്കില്ല [NEWS]സാമൂഹിക അകലം പാലിക്കണം; ഒത്തുചേരൽ ഒഴിവാക്കണം: റമളാൻ മാർഗ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന [NEWS]ആശ്വസിക്കാൻ വരട്ടെ; കേരളത്തിൽ ഇത്തവണ മൂന്നാം പ്രളയമെന്ന് വെതർമാന്റെ പ്രവചനം [NEWS]
    വിദ്യാർത്ഥിയെ കാണാതായ വിവരമറിഞ്ഞ് നിരവധി പേരാണ് ലോക്ക് ഡൗൺ ലംഘിച്ച് കടപ്പുറത്ത് തടിച്ചുകൂടിയത്. ഏറെ പണിപെട്ടാണ് പൊലീസ് ജനകൂട്ടത്തെ നിയന്ത്രിച്ചത്.
    Published by:Anuraj GR
    First published: