HOME » NEWS » Kerala » BODY OF A RETIRED FOREST DEPARTMENT EMPLOYEE WAS FOUND IN VILAPPILSALA

തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം; മരിച്ചത് റിട്ട. വനംവകുപ്പ് ഡ്രൈവര്‍

വനംവകുപ്പില്‍നിന്ന് ഡ്രൈവറായി വിരമിച്ച വിന്‍സെന്റ് അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കിയെന്നാണ് നിഗമനം.

News18 Malayalam | news18-malayalam
Updated: March 4, 2021, 12:32 PM IST
തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം; മരിച്ചത് റിട്ട. വനംവകുപ്പ് ഡ്രൈവര്‍
(പ്രതീകാത്മക ചിത്രം)
  • Share this:
തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തി. റിട്ടയേർഡ് വനംവകുപ്പ് ഡ്രൈവറായ വിന്‍സെന്റിന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. വിളപ്പില്‍ശാലയിലെ സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മരിച്ചത് വിന്‍സെന്റാണെന്ന് കണ്ടെത്തി. ഇദ്ദേഹത്തിന്റെ ബന്ധുക്കളും സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

Also Read- ചായയെ ചൊല്ലി വാക്കുതർക്കം; സഹപ്രവർത്തകന്റെ വിരൽ അരിഞ്ഞ തൊഴിലാളിക്ക് ജയിൽ

വനംവകുപ്പില്‍നിന്ന് ഡ്രൈവറായി വിരമിച്ച വിന്‍സെന്റ് അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കിയെന്നാണ് നിഗമനം. പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ‌

Also Read-ലൈംഗികാരോപണത്തിൽ രാജി വയ്ക്കുന്ന ആദ്യത്തെയാളല്ല രമേഷ് ജാർക്കിഹോളി; കർണ്ണാടക രാഷ്‌ട്രീയത്തിൽ കോളിളക്കം സൃഷ്‌ടിച്ച മറ്റ് കേസുകൾ ഇതാ

മറ്റൊരു സംഭവത്തിൽ കഴിഞ്ഞ ദിവസം തൊടുപുഴയിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. പടിഞ്ഞാറേ കോടിക്കുളം ഐരാംപിള്ളി ഇളംകാവുമറ്റത്തില്‍ പരേതനായ ഉണ്ണിയുടെ മകന്‍ ഇ യു ബിജുവാണ് (48) മരിച്ചത്‌. ബിജുവിനെ കാണാനില്ലെന്ന്‌ കാണിച്ച്‌ ബന്ധുക്കള്‍ തിങ്കളാഴ്‌ച കാളിയാര്‍ പൊലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

Also Read- ബോംബ് ഭീഷണിയെ തുടർന്ന് താജ്മഹൽ താൽക്കാലികമായി അടച്ചു; വിനോദസഞ്ചാരികളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു

ബുധനാഴ്‌ച രാവിലെ എട്ടരയ്‌ക്ക് ഈസ്‌റ്റ് കലൂര്‍ പെരുമാങ്കണ്ടം കാവുപുറം ഷാപ്പിന്‌ പുറകിലാണ്‌ മൃതദേഹം കണ്ടത്‌. ഷാപ്പു തുറക്കാനെത്തിയ ജീവനക്കാരനാണു പൊലീസിനെ വിവരമറിയിച്ചത്‌. പൊപോലീസ്‌ സ്‌ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ബിജുവിന്റെ മൊബൈല്‍ ഫോണും പഴ്‌സും ഉള്‍പ്പടെയുള്ള സാധനങ്ങള്‍ കണ്ടത്തി. പോലീസ്‌ വിളിച്ചുവരുത്തിയ ബിജുവിന്റെ സഹോദരനാണ്‌ മൃതദേഹം തിരിച്ചറിഞ്ഞത്‌.

Also Read- കണ്ണൂർ കണ്ണുപുരത്ത് എ ടി എമ്മുകൾ തകർത്ത് കവർച്ച നടത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിൽ

തൊടുപുഴ, കാളിയര്‍ സ്റ്റേഷനുകളിലെ പൊലീസ്‌ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഫോറന്‍സിക്‌ സംഘവും വിരലടയാള വിദഗ്‌ധരും ഡോഗ്‌ സ്‌ക്വാഡും പരിശോധന നടത്തി. ഇരുമ്പു പണിക്കാരനായ ബിജുവിന്‌ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി സൂചനയുണ്ട്‌. അമ്മിണിയാണു മാതാവ്‌. ഭാര്യ: സുമ. മക്കള്‍: ദിവ്യ, നവ്യ.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by: Rajesh V
First published: March 4, 2021, 12:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories