ഇന്റർഫേസ് /വാർത്ത /Kerala / മലയാളി സൈനികൻ ക്യാപ്റ്റൻ നിർമൽ ശിവരാജിന്റെ മൃതദേഹം സംസ്ക്കരിച്ചു

മലയാളി സൈനികൻ ക്യാപ്റ്റൻ നിർമൽ ശിവരാജിന്റെ മൃതദേഹം സംസ്ക്കരിച്ചു

നിർമൽ ശിവരാജൻ

നിർമൽ ശിവരാജൻ

വീട്ടിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് പച്ചാളം പൊതുശ്മശാനത്തിൽ സംസ്‌ക്കാര ചടങ്ങുകൾ നടന്നു...

  • Share this:

കൊച്ചി: മധ്യപ്രദേശിൽ പ്രളയത്തിൽ മരിച്ച മലയാളി സൈനികൻ ക്യാപ്റ്റൻ നിർമ്മൽ ശിവരാജിന്റെ മൃതദേഹം നാട്ടിൽ എത്തിച്ചു. ഉച്ചയോടെ എറണാകുളം മാമംഗലത്തെ വീട്ടിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് പച്ചാളം പൊതുശ്മശാനത്തിൽ സംസ്‌ക്കാര ചടങ്ങുകൾ നടന്നു. സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് ചടങ്ങുകൾ നടന്നത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചടങ്ങിൽ പങ്കെടുത്തു. ഇന്നലെ ഉച്ചയോടെയാണ് ക്യാപ്റ്റൻ നിർമൽ ശിവരാജിന്റെ മൃതദേഹം യമുന നദിയുടെ തീരപ്രദേശമായ പട്‌നയിൽ കണ്ടെത്തിയത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

പ്രളയ മുന്നറിയിപ്പ് അറിയാതെ നിർമൽ കാറിൽ യാത്ര ചെയ്തതാണ് അപകടത്തിന് കാരണമായത്. നിർമ്മൽ ശിവരാജിന്റെ വീട്ടിൽ

കേന്ദ്ര രാസവള വകുപ്പ് മന്ത്രി ഭഗവന്ത് ഹുബെയ് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ജപൽപൂരിൽ ലെഫ്റ്റനന്റ് ആയി ജോലി നോക്കുന്ന ഭാര്യ ഗോപി ചന്ദ്രയെ കണ്ടശേഷം ജോലിസ്ഥലത്തേയ്ക്ക് തിരികെ മടങ്ങുന്നതിനിടെയായിരുന്നു നിർ‌മല്‍ ശിവരാജിനെ കാണാതായത്.

Also Read-Body Found | ജോലിസ്ഥലത്തേയ്ക്ക് മടങ്ങുന്നതിനിടെ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി

ഓഗസ്റ്റ് 15 ന് ഭാര്യയെ ജബൽപൂരിൽ എത്തി സന്ദർശിച്ച ശേഷം മടങ്ങുകയാണെന്ന് വീട്ടിൽ വിളിച്ച് അറിയിച്ചിരുന്നു. 15 ന് വൈകീട്ട് 7.30 നാണ് വീട്ടുകാരെ വിളിച്ചത്. ജോലിസ്ഥലത്തേക്ക്‌ എത്താൻ 85 കിലോമീറ്റർ കൂടിയുണ്ടെന്നും മഴ കാരണം റോഡിൽ തടസ്സങ്ങളുണ്ടെന്നുമാണ് പറഞ്ഞത്.

റോഡിൽ തടസ്സമുള്ളതിനാൽ വഴി മാറിയാണ് സഞ്ചരിക്കുന്നതെന്നും പറഞ്ഞു. ഇതിനു ശേഷം ഒരു വിവരവും ലഭിച്ചിട്ടില്ല. വാഹനത്തിലെ ജിപിഎസും വീട്ടുകാരുമായി ഷെയർ ചെയ്തിരുന്നു. നർമ്മദാപുരത്തെ ബച്ച്വാര ഗ്രാമത്തിലാണ് നി‍മ്മലിന്‍റെ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ.

Also Read-മകനു നേരെ സ്വകാര്യ ബസ് ജീവനക്കാരന്‍ കത്തി വീശുന്നത് കണ്ട അച്ഛന്‍ കുഴഞ്ഞ് വീണു മരിച്ചു

ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രദേശത്ത് നടത്തിയ തെരച്ചില്‍ നിര്‍മ്മല്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തിയിരുന്നു. തകർന്ന നിലയിലാണ് കാർ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തെരച്ചില്‍ നിര്‍മ്മലിന്‍റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

First published:

Tags: Army Jawan, Death