• HOME
  • »
  • NEWS
  • »
  • kerala
  • »
  • Body Found |വിനോദയാത്രയ്ക്കായി ഗോവയില്‍ എത്തി കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Body Found |വിനോദയാത്രയ്ക്കായി ഗോവയില്‍ എത്തി കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍ ശ്രീകണ്ഡാപുരം ചെമ്പേരി വിമല്‍ ജ്യോതി എഞ്ചിനിയറിംഗ് കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് നിര്‍മല്‍.

  • Share this:
    ഗോവ: കണ്ണൂരില്‍ നിന്നും വിനോദയാത്രക്കായി ഗോവയില്‍ എത്തി കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ സ്വദേശി നിര്‍മല്‍ ഷാജു (21) ആണ് മരിച്ചത്. ഗോവ തീരത്താണ് മൃതദേഹം കണ്ടെത്തിയത്.

    കണ്ണൂര്‍ ശ്രീകണ്ഡാപുരം ചെമ്പേരി വിമല്‍ ജ്യോതി എഞ്ചിനിയറിംഗ് കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് നിര്‍മല്‍. ഇന്നലെ വൈകീട്ടോടെ തിരയില്‍ പെട്ട നിര്‍മലിന്റെ മൃതദേഹം നേവി നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.

    House Boat Accident| കുട്ടനാട്ടിൽ ഹൗസ് ബോട്ട് മുങ്ങി; ഒരു മരണം

    ആലപ്പുഴ: കുട്ടനാട്ടിൽ ഹൗസ് ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു. പള്ളാതുരുത്തി വാളാട്ടുതറ പ്രസന്നനാണ് മരിച്ചത്. രാവിലെ പത്തരയക്ക് കന്നിട്ട ജെട്ടിക്ക് സമീപമാണ് സംഭവം. ഇന്നലെ രാത്രി തമിഴ്നാട് സ്വദേശികളുമായി യാത്ര പോയ കാര്‍ത്തിക എന്ന ബോട്ട് പുലർച്ചെ നാലരക്ക് അതിഥികളെ തീരത്ത് ഇറക്കിയിരുന്നു. തൊട്ടുപിന്നാലെ ബോട്ട് മുങ്ങി.

    പിന്നീട് രാവില പത്തരയോടെ സഹായിയായ പ്രസന്നനെ ഇവരുടെ ലഗേജ് എടുക്കാന്‍ ബോട്ടിലേക്ക് കയറ്റി. ഈ സമയം ബോട്ടിന‍്റെ ഒരുചെറിയ ഭാഗം മാത്രമേ പുറത്ത് കാണാനുണ്ടായിരുന്നുള്ളൂ. പ്രസന്നൻ കയറിയതോടെ ബോട്ട് പൂര്‍ണമായി മൂങ്ങുകയും ഉള്ളില്‍ കുടുങ്ങുകയുമായിരുന്നു.

    ഫയർഫോഴ്സും പൊലീസും മൂന്ന് മണിക്കൂര്‍ നേരം നടത്തിയ തെരച്ചിലിലാണ് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തിയത്. ഡ്രൈവര് രമേശന് ലൈസൻസോ ബോട്ടിന് രജിസ്ട്രേഷനോ ഇല്ലെന്ന് പൊലീസ് പറഞ്ഞു.

    തിരുവനന്തപുരത്ത് ഫ്ലാറ്റിന്റെ നിര്‍മ്മാണത്തിനിടെ സംരക്ഷണഭിത്തി തകര്‍ന്നു; തൊഴിലാളികള്‍ കുടുങ്ങി

    തിരുവനന്തപുരം പനവിളയില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്ളാറ്റിന്റെ സംരക്ഷണഭിത്തി തകര്‍ന്നുവീണു. തകര്‍ന്ന ഭിത്തിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തൊഴിലാളികള്‍ കുടുങ്ങി. പരിക്കുകളോടെ ഒരാളെ പുറത്തെടുത്തു. ദീപക് ബര്‍മന്‍ (23) എന്ന വെസ്റ്റ് ബംഗാള്‍ സ്വദേശിയെയാണ് രക്ഷപ്പെടുത്തിയത. ഭക്ഷണം പാചകം ചെയ്തുകൊണ്ടിരുന്ന അതിഥി തൊഴിലാളികളാണ് മണ്ണിനടയില്‍പ്പെട്ടത്.

    കുടുങ്ങി കിടക്കുന്നയാളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മോഡല്‍ സ്‌കൂള്‍ റോഡിനോട് ചേര്‍ന്ന ഭാഗമാണ് ഇടിഞ്ഞത്. തൊഴിലാളിയുടെ നെഞ്ച് വരേയുള്ള ഭാഗം മാത്രമാണ് പുറത്തുള്ളത്.

    വലിയ സ്ലാബ് പോലുള്ള കോണ്‍ക്രീറ്റ് ഭാഗം അദ്ദേഹത്തിന്റെ ശരീരത്തിന്റെ മുകളിലാണ്. യന്ത്രസഹായം ഇല്ലാതെതന്നെ അദ്ദേഹത്തെ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍. പരിക്കുകളോടെ രക്ഷപ്പെടുത്തിയ ദീപകിനെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
    Published by:Sarath Mohanan
    First published: