കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠി കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ നിതിനയുടെ മൃതദേഹം സംസ്കരിച്ചു. നിതിനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. രാവിലെ 11.30 ഓടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് തലയോലപ്പറമ്പിലെ വീട്ടിലെത്തി. പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം സംസ്കാരത്തിനായി അമ്മയുടെ സഹോദരന്റെ വീട്ടിലേക്ക് കൊണ്ടുപോയി.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി വിഎന്‍ വാസവന് സികെ ആശ എംഎല്‍എയുടം നിതിനയുടെ വീട്ടിലെത്തി. കോവിഡിനിടയിലും വന്‍ ജനാവലിയാണ് നിതിന മോളുടെ വീട്ടിലേക്ക് എത്തിയത്.
അതേസമയം പ്രതി അഭിഷേക് ബൈജുവിനെ തെളിവെടുപ്പിന് ക്യാമ്പസില്‍ എത്തിച്ചു. തെളിവെടുപ്പിന് പൊലീസുമായി പ്രതി സഹകരിക്കുന്നുണ്ട്. രാവിലെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി പോലീസ് സംഘം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തുന്നുണ്ട്. അതിനുശേഷം ഡോക്ടറുടെ മൊഴിയും ഇന്നുതന്നെ രേഖപ്പെടുത്തിയിരിക്കും. തുടര്‍ന്ന് തെളിവെടുപ്പിനായി പ്രതിയെ കൊണ്ടുപോകാനാണ് തീരുമാനം.
മറ്റൊരു യുവാവുമായി പെണ്‍കുട്ടിക്ക് അടുപ്പം ഉണ്ടായിരുന്നതായി പ്രതി സംശയിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പോലീസിന് മൊഴി നല്കി. ഏതായാലും കരുതിക്കൂട്ടിയുള്ള കൊലപാതകം ആണ് പ്രതി നടത്തിയത് എന്ന വിലയിരുത്തലാണ് പോലീസ് ഉള്ളത്. വൈകാതെ അന്വേഷണം പൂര്‍ത്തിയാക്കാനുള്ള നീക്കങ്ങളാണ് പാലാ പോലീസ് നടത്തിവരുന്നത്. കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പയുടെ നിര്‍ദ്ദേശപ്രകാരം പാലാ ഡിവൈഎസ്പി ഷാജു ജോസ് ആണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. പാലാ സിഐ കെ പി തോംസണ്‍ ആണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്.
കോളേജില്‍ ഫുഡ് പ്രൊസസിംഗ് ടെക്നോളജി വിദ്യാര്‍ത്ഥിനിയാണ് നിതിനമോള്‍. സപ്ലിമെന്ററി പരീക്ഷയ്ക്കെത്തിയപ്പോഴായിരുന്നു സംഭവം. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ അഭിഷേക് പെണ്‍കുട്ടിയെ ആക്രമിക്കുകയും കഴുത്ത് ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയും ആയിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.